കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ബുധനാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. സംസ്ഥാന പ്രസിഡൻറ് ടി.നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ജി.എസ്.ടിയിലെ അപാകതകള്‍ പരിഹരിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാനാണ് കൺവെൻഷനെന്ന് സമിതി ജില്ല പ്രസിഡൻറ് പി.എ.എം.ഇബ്രാഹിം വാർത്തസമ്മേളനത്തില്‍ പറഞ്ഞു. 26ന് സെക്രേട്ടറിയറ്റ് ധര്‍ണയും നവംബര്‍ ഒന്നിന് സംസ്ഥാനത്ത് കടകള്‍ അടച്ച് നിയമസഭ മാര്‍ച്ചും നടത്തും. വാടക കുടിയാന്‍ നിയമം നടപ്പാക്കുക, മാലിന്യ ഉറവിട സംസ്‌കരണത്തിലെ നിബന്ധനകളില്‍നിന്ന് കച്ചവടക്കാരെ ഒഴിവാക്കുക, പുകയില ഉൽപന്നങ്ങള്‍ക്ക് പ്രത്യേക ലൈസന്‍സ് നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണയും മാര്‍ച്ചും. വാർത്തസമ്മേളനത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി പി.സി. ജേക്കബ്, ട്രഷറര്‍ എം.സി. പോള്‍സണ്‍, വൈസ് പ്രസിഡൻറ് എം.ജി. സോമന്‍, സെക്രട്ടറി ടി.ബി. നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.