അ​ത്ര സുരക്ഷിതമല്ല, സ്​കൂൾ യാത്ര

കൊച്ചി: വിദ്യാർഥികളുടെ യാത്രസുരക്ഷ ഉറപ്പാക്കാൻ 'ഓപറേഷന്‍ ലിറ്റില്‍ സ്റ്റാർ' എന്ന പേരില്‍ ചൊവ്വാഴ്ച പൊലീസ് നടത്തിയ പരിശോധനയിൽ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 248 കേസ്. കൊച്ചി സിറ്റി പൊലീസി​െൻറയും എറണാകുളം റൂറല്‍ പൊലീസി​െൻറയും കീഴിലുള്ള സ്‌റ്റേഷനുകളിലാണ് ഇത്രയും കേസുകൾ രജിസ്റ്റര്‍ ചെയ്തത്. ആകെ 3986 വാഹനങ്ങളാണ് ജില്ലയില്‍ പരിശോധനക്ക് വിധേയമാക്കിയത്. കൊച്ചി സിറ്റിക്ക് കീഴില്‍ 1895ഉം റൂറല്‍ സര്‍ക്കിളില്‍ 2091ഉം വാഹനങ്ങൾ പരിശോധിച്ചു. സ്‌കൂളുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും വിദ്യാർഥികളുമായി പോകുന്ന സ്വകാര്യവാഹനങ്ങളും ചേര്‍ത്താണ് ഇത്. പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 42 ൈഡ്രവർമാരെയാണ് പിടികൂടിയത്. 32 പേർ റൂറലിലും 10 പേർ സിറ്റി പൊലീസിന് കീഴിലുമാണ് പിടിക്കപ്പെട്ടത്. തേഞ്ഞതും ഗുണനിലവാരം പുലർത്താത്തതുമായ ടയര്‍ ഉപയോഗിച്ചതിന് 36 സ്‌കൂള്‍ ബസുകള്‍ക്കും 21 ഇതര വാഹനങ്ങള്‍ക്കുമെതിരെ റൂറല്‍ സര്‍ക്കിളില്‍ നടപടിയെടുത്തു. മദ്യപിച്ച് വണ്ടി ഓടിച്ചതിന് കോതമംഗലം സ്‌റ്റേഷനില്‍ നാല് കേസും ആലുവ വെസ്റ്റ്, എടത്തല എന്നിവിടങ്ങളില്‍ മൂന്ന് കേസും ആലുവ ഈസ്റ്റ്, പെരുമ്പാവൂര്‍ കുറുപ്പംപടി, കോട്ടപ്പടി, കല്ലൂര്‍ക്കാട് സ്റ്റേഷനുകളില്‍ രണ്ടു വീതവും അങ്കമാലി, നോര്‍ത്ത് പറവൂര്‍, പുത്തന്‍വേലിക്കര, ഞാറയ്ക്കല്‍, കോടനാട്, കാലടി, അയ്യമ്പുഴ, കുന്നത്തുനാട്, ഊന്നുകല്‍, പോത്താനിക്കാട്, മുളന്തുരുത്തി, കൂത്താട്ടുകുളം സ്‌റ്റേഷനുകളില്‍ ഓരോ കേസ് വീതവുമാണ് രജിസ്റ്റര്‍ ചെയ്തത്. അനുവദനീയമായതിലും കൂടുതല്‍ കുട്ടികളെ നിറച്ച് പോയതിന് കൊച്ചി സിറ്റി പൊലീസ് 98 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 51 വാഹനങ്ങള്‍ക്കെതിെര മറ്റു കേസുകളും അപകടസാധ്യത മുന്‍നിര്‍ത്തി എടുത്തിട്ടുണ്ട്. ട്രാഫിക് പൊലീസ് ഈസ്റ്റിന് കീഴില്‍ 48 കേസ്, വെസ്റ്റ് -22, തൃപ്പൂണിത്തുറ ട്രാഫിക് -19, മട്ടാഞ്ചേരി -12, ഫോര്‍ട്ട്കൊച്ചി -11, കളമശ്ശേരി, കടവന്ത്ര -എട്ട്, ഉദയംപേരൂര്‍ -ഏഴ്, ടൗണ്‍ നോര്‍ത്ത്, സൗത്ത്, മുളവുകാട് -നാല്, തോപ്പുംപടി, സെന്‍ട്രല്‍, ഇന്‍ഫോപാര്‍ക്ക് -രണ്ട്, ഹാര്‍ബര്‍, പനങ്ങാട്, അമ്പലമേട്, കണ്‍ട്രോള്‍ റൂം -ഒന്ന് എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. Box സ്കൂൾ അധികൃതരും രക്ഷിതാക്കളും ശ്രദ്ധിക്കണം -െഎ.ജി കൊച്ചി: സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളെക്കുറിച്ചും ൈഡ്രവർമാരെക്കുറിച്ചും സ്കൂൾ അധികൃതരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് എറണാകുളം റേഞ്ച് ഐ.ജി പി. വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോട്ടയത്തെ പ്രമുഖ സ്കൂളിലെ വാഹനത്തി​െൻറ ൈഡ്രവർ മദ്യപിച്ചത് കണ്ടെത്തിയതിനെത്തുടർന്ന് പൊലീസുകാരനാണ് വാഹനം ഓടിച്ച് കുട്ടികളെ സ്കൂളിലെത്തിച്ചത്. ഇതറിഞ്ഞ സ്കൂൾ അധികൃതർ പൊലീസ് ഇങ്ങനെ ചെയ്തത് തങ്ങളുടെ സ്കൂളി​െൻറ അച്ചടക്കത്തെയും പേരിനെയും ബാധിക്കുമെന്നാണ് പറഞ്ഞത്. ഇത്തരം പൊങ്ങച്ചങ്ങൾ അവസാനിപ്പിക്കണം. കുട്ടികളുടെ സുരക്ഷിതത്വത്തെക്കാൾ സ്കൂളി​െൻറ പേരുനോക്കുന്ന പ്രവണത ശരിയല്ലെന്നും ഐ.ജി പറഞ്ഞു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ കാമ്പയിൻ ശക്തിപ്പെടുത്തും. 'െയസ് ടു ആർട്സ്' എന്ന പേരിൽ വിവിധ സ്ഥാപനങ്ങൾ, സ്കൂളുകൾ, കലാലയങ്ങൾ എന്നിവയുടെ സഹകരണത്തോടെ ശിൽപശാലകൾ സംഘടിപ്പിക്കും. റേഞ്ചിനുകീഴിൽ മൂന്നു മാസത്തിനുള്ളിൽ 300 കിലോ കഞ്ചാവും 17 കിലോ ഹഷീഷ് ഓയിലും പിടികൂടി. മയക്കുമരുന്നുവേട്ട കൂടുതൽ കാര്യക്ഷമമാക്കുമെന്നും ഐ.ജി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.