തിരുവനന്തപുരം: ചരക്കുസേവന നികുതിയെ (ജി.എസ്.ടി) ചൊല്ലി സർക്കാറും കരാറുകാരും തമ്മിൽ ഉടലെടുത്ത തർക്കത്തിന് പരിഹാരം. ജി.എസ്.ടി നിലവിൽവന്നശേഷമുള്ള പ്രവൃത്തിക്ക് ഒന്നു മുതൽ അഞ്ചു ശതമാനം വരെ നികുതിയിളവ് നൽകാമെന്ന നിർദേശം കരാറുകാർ അംഗീകരിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക്കിെൻറ ചേംബറിൽ ഗവ.കരാറുകാരുടെ സംഘടന പ്രതിനിധികളുമായി ചൊവ്വാഴ്ച രാത്രി നടന്ന ചർച്ചയിലാണ് തീരുമാനം. ധനവകുപ്പ് നേരത്തേ തയാറാക്കിയ ഉത്തരവിൽനിന്ന് അൽപം മാറ്റം വരുത്തിയിട്ടുണ്ട്. പ്രവൃത്തിയുടെ സ്വഭാവം അനുസരിച്ച് ഒന്നു മുതൽ അഞ്ചു ശതമാനം വരെ നികുതിയിളവ് നൽകും. തദ്ദേശവകുപ്പ്, പൊതുമരാമത്ത് പ്രവൃത്തികൾക്ക് ഇളവ് ബാധകമാണ്. പുതിയ റോഡുകൾക്ക് അഞ്ചുശതമാനമാണ് ഇളവ്. ബിറ്റുമിൻ റോഡുകൾക്കും കെട്ടിടങ്ങൾക്കും 3.5, ബി.എം ആൻഡ് ബി.സി റോഡുകൾക്ക് രണ്ട് എന്നിങ്ങനെയാണ് നികുതിയിളവ് നൽകുക. ജി.എസ്.ടി എസ്റ്റിമേറ്റ് തുകയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കരാറുകാർ സർക്കാറുമായി ഉടക്കിയത്. സംസ്ഥാനത്തെ പലയിടത്തും മരാമത്ത് പ്രവൃത്തി തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. തദ്ദേശവകുപ്പിെൻറ ഭൂരിപക്ഷം പ്രവൃത്തികളും പാതിവഴിയിൽ നിലക്കുന്ന അവസ്ഥയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.