തപാൽ സൂപ്രണ്ട്​ ഒാഫിസിലേക്ക്​ മാർച്ച്​

കൊച്ചി: തപാൽ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യപദ്ധതി സ്വകാര്യവത്കരിക്കാനുള്ള ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കുക, ജി.ഡി.എസ് ജീവനക്കാരുടെ ശമ്പളപരിഷ്കരണ കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തപാൽ ജീവനക്കാരും മഹിള പ്രധാൻ ഏജൻറുമാരും എറണാകുളം നടത്തി. എൻ.എഫ്.പി.ഇയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിന് ഒ.സി. രാജേഷ്, ബിജു സക്കറിയ, കെ.എം. നാസർ, ഇ.കെ. പ്രേമൻ എന്നിവർ നേതൃത്വം നൽകി. പൊതുയോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് നിർമല, റഫീഖ്, അരുൺ ആർ. ദാസ്, അനിൽകുമാർ എന്നിവർ സംസാരിച്ചു. എം.ബി. വിശ്വനാഥൻ സ്വാഗതവും എം. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.