സി.പി.ഐ ലോക്കല്‍ സമ്മേളനം സമാപിച്ചു

മൂവാറ്റുപുഴ: സി.പി.ഐ മാറാടി ലോക്കല്‍ സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. എല്‍ദോ എബ്രഹാം എം.എല്‍.എ, മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ്, മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി ടി.എം. ഹാരിസ്, മണ്ഡലം സെക്രേട്ടറിയറ്റ് അംഗങ്ങളായ വിന്‍സ​െൻറ് ഇല്ലിക്കല്‍, കെ.എ. സനീര്‍, ഇ.കെ. സുരേഷ്, മഹിളസംഘം മണ്ഡലം സെക്രട്ടറി സീന ബോസ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഒ.സി. ഏലിയാസ് സ്വാഗതവും പി.എസ്. റെജിമോന്‍ നന്ദിയും പറഞ്ഞു. ലോക്കല്‍ സെക്രട്ടറിയായി പോള്‍ പൂമറ്റത്തെയും അസിസ്റ്റൻറ് സെക്രട്ടറിയായി കെ.എച്ച്. അമീര്‍ ഉല്ലാപ്പിള്ളിയെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് എയ്ഞ്ചല്‍ വോയ്‌സ് പടിയില്‍ നിന്ന് ആരംഭിച്ച റാലി മണ്ണത്തൂര്‍ കവലയില്‍ സമാപിച്ചു. പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം സി.സി. ജോയി അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ബാബുപോള്‍, മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ്, പെരുമ്പാവൂര്‍ മണ്ഡലം സെക്രട്ടി കെ.പി. റെജിമോന്‍, മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി ടി.എം. ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. ഏലിയാസ്, ലോക്കല്‍ സെക്രട്ടറി എന്‍.പി. പോള്‍ എന്നിവര്‍ സംസാരിച്ചു. മികച്ച ഗജപരിപാലകനായ ലോക്കല്‍ കമ്മിറ്റി അംഗം മനോജ് അയ്യപ്പനെ ബാബുപോള്‍ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.