കാക്കനാട്: സാമ്പത്തിക വര്‍ഷം തുടങ്ങി ആറ് മാസം പിന്നിട്ടിട്ടും ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ചെലവഴിച്ചത് വെറും 23 ശതമാനം തുക മാത്രം. പ്ലാനിങ് ബോര്‍ഡ് അധികൃതര്‍ കിണഞ്ഞു ശ്രമിച്ചിട്ടും തദ്ദേശ ഭരണസ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം 25 ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. നടപ്പ് സാമ്പത്തിക വര്‍ഷം സര്‍ക്കാറിെൻറ കര്‍ശനനിര്‍ദേശത്തെ തുടര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് നേരേത്ത തന്നെ പദ്ധതികള്‍ തയാറാക്കി ഡി.പി.സി അംഗീകാരം ലഭിച്ചിട്ടും തുക ചെലവഴിക്കുന്നതില്‍ വേണ്ടത്ര പുരോഗതിയില്ല. ത്രിതല പഞ്ചായത്തുകളിലെ പദ്ധതി തുക 25 ലക്ഷത്തില്‍ കൂടുതലായതിനാല്‍ സര്‍ക്കാറിെൻറ മുന്‍കൂർ അനുവാദം വാങ്ങണമെന്ന കര്‍ശന നിബന്ധനയുള്ളതാണ് തുക ചെലവഴിക്കുന്നതിന് പ്രധാന തടസ്സമെന്ന് പ്ലാനിങ് ബോര്‍ഡ് അധികൃതർ കരുതുന്നു. പൊതുമരാമത്ത് ജോലികളില്‍ ജി.എസ്.ടി 12 ശതമാനമാക്കിയത് നിര്‍മാണ ജോലികള്‍ ഏറ്റെടുക്കാന്‍ കരാറുകാരെ വിമുഖരാക്കുന്നു. കൊച്ചി കോർപറേഷന്‍ ഇതുവരെ 21.5 ശതമാനവും ജില്ല പഞ്ചായത്ത് 12.49 ശതമാനവുമാണ് ചെവഴിച്ചത്. 13 മുനിസിപ്പാലിറ്റികളില്‍ 28 ശതമാനവും 15 ബ്ലോക്ക് പഞ്ചായത്തുകള്‍ 22 ശതമാനവും 88 ഗ്രാമ പഞ്ചായത്തുകളില്‍ 21 ശതമാനവും തുക മാത്രമാണ് ചെലവഴിക്കാനായത്. സാമ്പത്തിക പ്രതിസന്ധിയിലായ ആലുവ മുനിസിപ്പാലിറ്റിയാണ് ഇതുവരെ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്- 62 ശതമാനം( 2.5കോടി രൂപ). ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന തൃക്കാക്കര നഗരസഭ ചെലവഴിച്ചത് 15.6 ശതമാനം തുക. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് അശമന്നൂര്‍ പഞ്ചായത്താണ്- 52 ശതമാനം. കീരംമ്പാറ പഞ്ചായത്തിലാണ് ഏറ്റവും കുറവ് തുക ചെലവഴിച്ചത്-13 ശതമാനം. മൊത്തം പദ്ധതി തുക വിനിയോഗം 25 ശതമാനത്തില്‍നിന്ന് പരമാവധി 70ല്‍ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ജില്ല പ്ലാനിങ് ബോര്‍ഡ് അധികൃതര്‍. 111 തദ്ദേശ സ്ഥാപനങ്ങളിലായി 20,000 ത്തിലേറെ പദ്ധതികള്‍ക്കാണ് ഡി.പി.സി അംഗീകാരം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.