കൊച്ചി: കേരള കാർട്ടൂൺ അക്കാദമി തെരഞ്ഞെടുപ്പ് മുതൽ പുകഞ്ഞുനിന്ന അഭിപ്രായഭിന്നത അച്ചടക്കനടപടി രൂപത്തിൽ പുറേത്തക്ക്. അക്കാദമി സെക്രട്ടറി, വൈസ് പ്രസിഡൻറ്, ട്രഷറർ എന്നിവർക്കെതിെര അച്ചടക്കനടപടി ആരോപിച്ച് ചെയർമാൻ സുകുമാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെയാണ് ചേരിപ്പോര് മറനീക്കി പുറത്തുവന്നത്. നോട്ടീസിന് പിന്നാലെ പുറത്താക്കലുമുണ്ടായേക്കും. ജൂലൈ എട്ടിന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ സുകുമാർ നേതൃത്വം നൽകുന്ന നവോത്ഥാന മുന്നണിയാണ് കൂടുതൽ സീറ്റുകളിലേക്കും വിജയിച്ചത്. അതേസമയം സെക്രട്ടറിയായി സുധീർ നാഥ്, വൈസ് പ്രസിഡൻറായി ബി. സജീവ്, ട്രഷററായി ജയരാജ് വെള്ളൂർ എന്നിവരും നിർവാഹക സമിതിയിലേക്ക് ഒരാളും എതിർ ചേരിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗം മുതൽ തുടങ്ങിയ അലോസരമാണ് ഇപ്പോൾ പുറത്തുചാടിയിരിക്കുന്നത്. അക്കാദമിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കാര്യങ്ങളോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചെയർമാൻ സുകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.