എടയപ്പുറത്തെ റോഡുകൾ സഞ്ചാരയോഗ്യമാക്കണം –-സി.പി.ഐ

ആലുവ: എടയപ്പുറത്തെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് സി.പി.ഐ എടയപ്പുറം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. േതാട്ടുമുഖം - കൊച്ചിൻ ബാങ്ക് റോഡ്, എടയപ്പുറം - കീഴ്മാട് റോഡ് എന്നിവ തകർന്ന് കിടക്കുകയാണ്. ഗ്രാമത്തിലെ പ്രധാന റോഡുകളുടെ തകർച്ച എടയപ്പുറം നിവാസികൾക്ക് ദുരിതമായി മാറിയിരിക്കുകയാണ്. പൊതുമരാമത്ത് ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥയാണ് ഇതിന് കാരണമെന്ന് സമ്മേളനം ആരോപിച്ചു. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരം ആരംഭിക്കാൻ തീരുമാനിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം നവകുമാരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ആലുവ മണ്ഡലം സെക്രട്ടറി കെ.ജെ. ഡൊമിനിക്, കീഴ്മാട് ലോക്കൽ സെക്രട്ടറി പ്രേമാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്‌ദുൽ അസീസ് എടയപ്പുറം എന്നിവർ സംസാരിച്ചു. എടയത്താളി ഇബ്രാഹിംകുഞ്ഞ് നന്ദി പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയായി സി.എ. മജീദിനെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.