മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി വാഹനജാഥ

ആലങ്ങാട്: എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ആലങ്ങാട് പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചാരണജാഥയും കോട്ടപ്പുറം കവലയിൽ പൊതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം എക്സിക്യൂട്ടിവ് അംഗം കെ.ബി. അബ്‌ദുല്ല ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എൻ.കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എച്ച്. സദഖത്ത് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടി.കെ. അലി അക്ബർ സ്വാഗതവും എം.എഫ്.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം അബ്‌ദുൽ സലാം അടിവാട് സമാപനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.