മുളവുകാടിനെ മാലിന്യവിമുക്തമാക്കുക --മനുഷ്യാവകാശ കമീഷന്‍ കൊച്ചി: മുളവുകാട് പഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിന് പഞ്ചായത്ത് ആറുമാസത്തിനുള്ളില്‍ നടപടി ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍ നിർദേശിച്ചു. മുളവുകാട് െറസിഡൻറ്സ് അസോസിയേഷന്‍ സംയുക്ത സമിതി ചെയര്‍മാന്‍ അഡ്വ. സുബല്‍ പോള്‍ മനുഷ്യാവകാശ കമീഷനു നല്‍കിയ ഹരജിയിലാണ് നടപടി. മാലിന്യസംസ്‌കരണ-നിർമാര്‍ജനത്തില്‍ പഞ്ചായത്ത് അധികാരികള്‍ ഇടപെടാതിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇതേപ്പറ്റി നിരവധി തവണ അധികാരികള്‍ക്ക് പരാതി സമര്‍പ്പിച്ചെങ്കിലും ഒരു നടപടിയുമെടുത്തില്ല. പഞ്ചായത്ത് റോഡിന് ഇരുവശങ്ങളിലും മാലിന്യ സംഭരണികള്‍ സ്ഥാപിക്കാനും മാലിന്യം ശേഖരിക്കുവാനും തൊഴിലാളികളെ നിയോഗിച്ച് ദൈനംദിന മാലിന്യം നീക്കാനും മനുഷ്യാവകാശ കമീഷന്‍ മുളവുകാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു. കൂടാതെ കൊച്ചി കോര്‍പറേഷനുമായി ചേര്‍ന്ന് മാലിന്യ സംസ്‌കരണ പ്ലാൻറിെൻറ മാസ്റ്റർപ്ലാന്‍ ആറുമാസത്തിനകം തയാറാക്കാനും കമീഷന്‍ നിര്‍ദേശിച്ചു. ഹരജി സമര്‍പ്പിച്ച സംഘടനയോട് പഞ്ചായത്തുമായി സഹകരിച്ച് ജനങ്ങളെ ബോധവത്കരിക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാല് മാസത്തിനകം പ്രവര്‍ത്തന റിപ്പോര്‍ട്ട് കമീഷൻ മുമ്പാകെ പഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. മുളവുകാട് റസിഡൻറ്സ് അസോസിയേഷന്‍ സംയുക്തസമിതിക്കുവേണ്ടി അബിജിത്ത് ജോണ്‍, ഇ.സി. മൈക്കിള്‍, കെ.എ. സേവ്യര്‍, പീറ്റര്‍ ടെന്‍സ് എന്നിവര്‍ ഹാജരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.