നാളെ മുതൽ തുലാവർഷ മഴക്ക്​ സാധ്യത

കൊച്ചി: വ്യാഴാഴ്ച മുതൽ ശക്തമായ തുലാവർഷ മഴക്ക് സാധ്യതയെന്ന് കൊച്ചിൻ സർവകലാശാല റഡാർ കേന്ദ്രം. ബുധനാഴ്ച പൊതുെവ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ചിലയിടങ്ങളിൽ ദുർബലമായ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. എന്നാൽ, വ്യാഴാഴ്ച മുതൽ കനത്ത മഴ ലഭിച്ചു തുടങ്ങും. ഇടിമിന്നലി​െൻറ അകമ്പടിയുമുണ്ടാകാം. കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു. ഇടവപ്പാതി പതിവിൽ കവിഞ്ഞ് നീണ്ടതാണ് ഇതിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.