കൊച്ചി: ഏലൂര്‍ ഫാക്ട് ഗ്രൗണ്ടില്‍ നടന്ന യൂത്ത് സ്‌പോര്‍ട്‌സ് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗം മത്സരത്തില്‍ എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന് ജയം. ഒന്നിനെതിരെ മൂന്നു ഗോളിന് എ.സി.എസ്.ഇ.എം ഹയര്‍ സെക്കൻഡറി സ്‌കൂളിനെ പരാജയപ്പെടുത്തി. ഇതേ സ്‌കോറിന് തൃപ്പൂണിത്തുറ എന്‍.എസ്.എസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കൊച്ചിന്‍ പബ്ലിക് സ്‌കൂളിനെയും തോല്‍പിച്ചു. ആല്‍ബിന്‍ സേവ്യര്‍ ഹാട്രിക് നേടി. എടവനക്കാട് ഹിദായത്തുല്‍ ഇസ്‌ലാം എച്ച്.എസ്.എസ് എതിരില്ലാത്ത രണ്ട് ഗോളിന് സെൻറ് മേരീസ് സ്‌കൂളിനെ പരാജയപ്പെടുത്തി. ജൂനിയര്‍ വിഭാഗം മത്സരത്തില്‍ കൊല്ലം ടി.കെ.എം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മുട്ടറ ജി.വി.എച്ച്.എസ്.എസിനെ (2-1) തോല്‍പിച്ചു. മെഴുകുതിരി തെളിച്ച് സമരം കളമശ്ശേരി: മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നും കേരളോത്സവ നടത്തിപ്പിെൻറ കണക്ക് അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഹുസൈൻ മംഗലത്ത് കളമശ്ശേരി നഗരസഭക്ക് മുന്നിൽ മെഴുകുതിരി തെളിച്ച് ഒറ്റയാൻ നിൽപ്സമരം നടത്തി. നഗരസഭ ഗേറ്റിന് മുന്നിൽ രാവിലെ 10 മുതൽ തുടങ്ങിയ സമരം സാജു ജോസഫ് മെഴുകുതിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വൈകിട്ട് അഞ്ചുവരെയായിരുന്നു സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.