ഇൻബോക്​സ്​

കാക്കാഴം ഗവ. ഹൈസ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കണം കാക്കാഴം: ഗവ. ഹൈസ്കൂളിലേക്കും ട്രെയിനിങ് സ്കൂളിലേക്കും പോകേണ്ട അധ്യാപകരും വിദ്യാർഥികളും മറ്റുഭാഗങ്ങളിലേക്കുള്ള ജനവുമെല്ലാം റോഡി​െൻറ ദുരവസ്ഥമൂലം ദുരിതത്തിലാണ്. ദേശീയപാതയുടെ പഴയ റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ഇതി​െൻറ ഇടതുവശത്താണ് രണ്ട് വിദ്യാലയങ്ങളും പ്രവർത്തിക്കുന്നത്. ട്യൂഷൻ സ​െൻററും ഇവിടെയുണ്ട്. റെയിൽവേ മേൽപാലത്തിന് കിഴക്ക് തെക്കുവടക്കുള്ള റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാൻ അധികാരികൾ താൽപര്യം കാണിക്കുന്നില്ല. ദേശീയപാത വീതി കൂട്ടുേമ്പാൾ ഇൗ റോഡി​െൻറ പരിതാപകരമായ അവസ്ഥ മാറുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. വിദ്യാർഥികളെ ഓർത്തെങ്കിലും അധികാരികൾ കണ്ണുതുറക്കണം. തുണ്ടിൽ ബഷീർ, പൊതുപ്രവർത്തകൻ പൊലീസി​െൻറ അറിയിപ്പ് ബോർഡിന് ഇൗ ഗതിയോ? പുന്നപ്ര: ദേശീയപാതയിൽ പുന്നപ്ര അറവുകാട് ഭാഗത്തെ സൈൻബോർഡ് അനാഥമായി കിടക്കുന്നു. യാത്രക്കാർക്ക് സഹായകമായ സൈൻബോർഡാണ് കുറ്റിക്കാട്ടിൽ കിടക്കുന്നത്. അറവുകാട് ഭാഗത്ത് നിരവധി വിദ്യാലയങ്ങൾ ഉള്ളതിനാൽ കുട്ടികളുടെയും പൊതുജനങ്ങളുടെയും താൽപര്യാർഥമാണ് ബോർഡ് സ്ഥാപിച്ചത്. ഇത് മനഃപൂർവം കാട്ടിൽ ഉപേക്ഷിച്ചതുപോലെയാണുള്ളത്. എ.ജെ. സൈഫുദ്ദീൻ, പുന്നപ്ര ============================== ആശുപത്രി ജങ്ഷൻ വെള്ളക്കെട്ടിൽ ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി ജങ്ഷൻ പതിവായി വെള്ളക്കെട്ടായി മാറുന്നു. ചെറിയ മഴയത്തുപോലും വെള്ളം കെട്ടിക്കിടക്കും. രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ ജനങ്ങളെല്ലാം ബസ് കാത്തുനിൽക്കുന്ന കടകൾക്ക് മുന്നിലാണ് മലിനജലം കെട്ടിക്കിടക്കുന്നത്. ആശുപത്രിയിലേക്ക് പോകുന്നവരും മടങ്ങുന്നവരുമെല്ലാം പലപ്പോഴും ഇൗ വെള്ളം ചവിട്ടിവേണം മറികടക്കാൻ. തിരക്കേറിയ ആശുപത്രി ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. നിസാർ വെള്ളാപ്പള്ളി, വണ്ടാനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.