പാണ്ഡിത്യം നിറഞ്ഞ അധ്യാപകൻ; സ്നേഹം നിറഞ്ഞ സുഹൃത്ത്

കൊച്ചി: പ്രഫ. തുറവൂർ വിശ്വംഭര‍​െൻറ നിര്യാണത്തിൽ അനുശോചനപ്രവാഹം. അധ്യാപന, സാഹിത്യ, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന് ഈ മേഖലകളിൽനിന്ന് വലിയ സുഹൃദ്വലയമുണ്ടായിരുന്നു. വേദം, ഇതിഹാസം, പുരാണം, ഭാരതീയ സംസ്കൃതി മേഖലകളിൽ അഗാധ പാണ്ഡിത്യമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. വിവിധ ഗവ. കോളജുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കാൽനൂറ്റാണ്ട് മഹാരാജാസ് കോളജിൽ അധ്യാപകനായിരുന്നു. ധാരാളം വായിക്കുകയും അത് വിദ്യാർഥികൾക്ക് പകർന്ന് നൽകുകയും ചെയ്തിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹമെന്ന് തുറവൂർ വിശ്വംഭര​െൻറ അധ്യാപകനും പിന്നീട് സഹപ്രവർത്തകനുമായി മാറിയ പ്രഫ. അരവിന്ദാക്ഷൻ പറഞ്ഞു. കാഴ്ചയില്‍ പരുക്കനെന്ന് തോന്നാമെങ്കിലും സുഹൃത്തുക്കള്‍ക്കുവേണ്ടി എന്തുത്യാഗവും സഹിക്കാന്‍ മടിയില്ലാത്ത ആളായിരുന്നു അദ്ദേഹമെന്ന് അടുത്ത സുഹൃത്തും മുൻ പി.എസ്.സി ചെയർമാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. ആശയവിനിമയത്തിനുള്ള ഒരുകേന്ദ്രത്തി​െൻറ നഷ്ടമാണ് അദ്ദേഹത്തി​െൻറ വേർപാടോടെയുണ്ടായത്. വൈകീട്ടത്തെ ചർച്ചകളിൽ അദ്ദേഹം സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. എം.എല്‍.എമാരായ ഹൈബി ഈഡന്‍, എം.സ്വരാജ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മേയര്‍ സൗമിനി ജയിന്‍, മുന്‍ മേയര്‍ ടോണി ചമ്മണി, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, ജില്ല പ്രസിഡൻറ് എന്‍.കെ. മോഹന്‍ദാസ്, മുന്‍ ജില്ല പ്രസിഡൻറ് പി.ജെ. തോമസ്, മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്‍, മാധ്യമപ്രവര്‍ത്തകൻ കെ.വി.എസ്. ഹരിദാസ് തുടങ്ങി വിവിധ രംഗങ്ങളിലെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.