മാലിന്യം കുമിയുന്നു; ആലുവ-^പറവൂർ റോഡിൽ യാത്രക്കാർ മൂക്കുപൊത്തണം

മാലിന്യം കുമിയുന്നു; ആലുവ--പറവൂർ റോഡിൽ യാത്രക്കാർ മൂക്കുപൊത്തണം ആലങ്ങാട്: റോഡരികിലെ മാലിന്യം ദുർഗന്ധം പരത്തുന്നെന്ന് പരാതി. ആലുവ--പറവൂർ ദേശസാത്കൃത റോഡി​െൻറ വശങ്ങളിൽ പലയിടത്തും കുന്നുകൂടിയ മാലിന്യത്തിൽനിന്നാണ് ദുർഗന്ധം. മറിയപ്പടി, കരുമാല്ലൂർ, തട്ടാംപടി എന്നിവിടങ്ങളിൽ കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലാണ് മാലിന്യം കൂടിക്കിടക്കുന്നത്. മറിയപ്പടിക്കുസമീപത്തെ മാലിന്യക്കൂമ്പാരത്തിൽനിന്ന് അസഹ്യ ദുർഗന്ധമാണ്. വാഹനയാത്രികരടക്കമുള്ളവർ പതിവായി ഇവിടെ മാലിന്യം തള്ളുകയാണ്. വീടുകളിൽനിന്നുള്ള മാലിന്യമടക്കം കവറിലാക്കി വാഹനങ്ങളിലെത്തി അലക്ഷ്യമായി തള്ളുന്നത് ഏറെ ദുരിതം വിതക്കുന്നു. പാതയോരത്ത് ചിലയിടത്ത് കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളുന്നവർക്കെതിരെ നടപടി എടുക്കുന്നില്ല. മാലിന്യം അമിതമായി കൂടിക്കിടക്കുന്ന ഇടങ്ങളിൽ തെരുവുനായ്ക്കളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുതലത്തിൽ മാലിന്യസംസ്‌കരണകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നാണാവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.