കേന്ദ്ര ട്രേഡ് യൂനിയൻ ധർണ: പ്രചാരണജാഥകൾക്ക് സ്വീകരണം

മുളന്തുരുത്തി: കേന്ദ്ര ട്രേഡ് യൂനിയൻ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പാർലമ​െൻറിന് മുന്നിൽ നടക്കുന്ന ധർണക്ക് മുന്നോടിയായി സംയുക്ത ട്രേഡ് യൂനിയൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 23, 24 തീയതികളിൽ രണ്ട് മേഖല പ്രചാരണജാഥകൾ നടത്തും. 23ന് രാവിലെ 10ന് മുളന്തുരുത്തി കരവട്ടെ കുരിശിൽ ഉദ്ഘാടനം ചെയ്യുന്ന കിഴക്കൻ മേഖല ജാഥക്ക് സ്വീകരണം നൽകാൻ മുളന്തുരുത്തി സ​െൻററിൽ ചേർന്ന കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് സ​െൻറർ (എ.ഐ.യു.ടി.യു.സി) ജില്ല കമ്മിറ്റി തീരുമാനിച്ചു. എ.ഐ.യു.ടി.യു.സി ജില്ല പ്രസിഡൻറ് എൻ.ആർ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പി.എം. ദിനേശൻ പ്രക്ഷോഭത്തെക്കുറിച്ച് വിശദീകരിച്ചു. കെ.ഒ. ഷാൻ, സി.കെ. രാജേന്ദ്രൻ, സി.ടി. സുരേന്ദ്രൻ, സി.കെ. തമ്പി, കെ.എ. സതീശൻ, ജോണി ജോസഫ്, എൻ.സി. നാരായണൻ, സാനുനാഥ് എന്നിവർ സംസാരിച്ചു. നവംബർ ഒമ്പത്, 10, 11 തീയതികളിലാണ് പാർലമ​െൻറ് ധർണ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.