27 വർഷത്തിനുശേഷം സൗദി വിമാനം ഇറാഖിൽ

ബഗ്ദാദ്: നീണ്ട 27 വർഷത്തിനുശേഷം സൗദി അറേബ്യയിൽ നിന്നുള്ള വിമാനം ഇറാഖിൽ ലാൻഡ് ചെയ്തു. ഫ്ലൈ നാസ് വിമാനമാണ് ബുധനാഴ്ച ബഗ്ദാദ് അന്തർദേശീയ വിമാനത്താവളത്തിലെത്തിയത്. 1990-ല്‍ സദാം ഹുസൈന്‍ പ്രസിഡൻറായിരുന്ന കാലത്ത് ഇറാഖ് കുവൈത്തിനെ ആക്രമിച്ചതോടെ സൗദി അറേബ്യയും യു.എ.ഇയും ആ രാജ്യവുമായി ഉഭയകക്ഷി ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് വിമാന സർവിസും മുടങ്ങിയത്. സദ്ദാം ഹുസൈന്‍ സ്ഥാനഭ്രഷ്ടനാവുകയും തുടർന്ന് തൂക്കിലേറ്റപ്പെടുകയും ചെയ്തെങ്കിലും സൗദിയും യു.എ.ഇയും ഇറാഖിനോട് അടുത്തില്ല. എന്നാൽ, മേഖലയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഇറാഖുമായി അടുക്കാൻ സൗദി തീരുമാനിച്ചത്. ഇതി​െൻറ ഭാഗമായി വിമാന സർവിസ് പുനരാരംഭിക്കുകയായിരുന്നു. ബഗ്ദാദിന് പുറമെ മറ്റു നഗരങ്ങളിലേക്കും സർവിസ് വ്യാപിപ്പിക്കാൻ ഫ്ലൈ നാസിന് പദ്ധതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.