സെൻറര്‍ സ്‌ക്വയര്‍ മാൾ: രേഖകൾ ഹാജരാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: എം.ജി റോഡ് സ​െൻറര്‍ സ്‌ക്വയര്‍ മാളിലെ മള്‍ട്ടിപ്ലക്‌സ് സിനിമശാലകൾ പ്രവർത്തിച്ചിരുന്ന ഭാഗത്തിന് കൊച്ചി നഗരസഭയുടെയും അഗ്നിശമന സേനയുെടയും അനുമതി ലഭിക്കാൻ സമർപ്പിച്ച പ്ലാനും രേഖകളും ഹാജരാക്കണമെന്ന് ഹൈകോടതി. തിയറ്റർ പൂട്ടാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പീവീസ് പ്രോജക്‌ട്‌സ് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചി​െൻറ നിർദേശം. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. സിനിമശാലകളുടെ പ്രവർത്തനം തടഞ്ഞ് കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ദേശീയ കെട്ടിട നിർമാണ ചട്ടത്തിൽ 30 മീറ്റർ ഉയരത്തിൽ തിയറ്ററിന് അനുമതി നൽകാനാവില്ലെന്നും ഫയര്‍ ആൻഡ് സേഫ്റ്റി വകുപ്പി​െൻറ എന്‍.ഒ.സി ഇല്ലാതെയാണ് സിനിമശാലകൾ പ്രവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അടച്ചുപൂട്ടാൻ കലക്ടർ ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.