കൊച്ചി: അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന കെ.എസ്.ഇ.ബിയിലെ ലൈൻമാൻമാരടക്കമുള്ള തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. അഞ്ചു വർഷത്തിനിടെ 189 അപകടങ്ങളിലായി 160 കെ.എസ്.ഇ.ബി തൊഴിലാളികൾ കൊല്ലപ്പെട്ടെന്നും സുരക്ഷ സംവിധാനങ്ങളുടെ അപര്യാപ്തതയും പരിശീലനത്തിെൻറയും പ്രവൃത്തിപരിചയത്തിെൻറയും അഭാവവുമാണ് ദുരന്തങ്ങൾക്ക് കാരണമെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ് നൽകിയ ഹരജിയിലാണ് വിശദീകരണം തേടിയത്. വൈദ്യുതി ലൈനുകളുടെയും തൂണുകളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേകം സേഫ്റ്റി സെല്‍ രൂപവത്കരിക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കണമെന്നും ആധുനിക ഉപകരണങ്ങളും സുരക്ഷാ സാമഗ്രികളും ജീവനക്കാർക്ക് ലഭ്യമാക്കണമെന്നും ഹരജിയിൽ ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.