ആലുവ: കീഴ്മാട് പട്ടികജാതി പട്ടികവർഗ സഹകരണ സംഘത്തിെൻറ ഡി. ടി. പി സെൻറർ കീഴ്മാട് പഞ്ചായത്ത് അംഗം സതിലാലു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് സി. കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. വിനു പുല്ലാട്ട് , കെ.എ. അശോകൻ ഗീത വേലായുധൻ, എൻ.എസ്. ബിന്ദു, ടി.എ. അജ്മൽ, എം.പി. ഷാജഹാൻ എന്നിവർ സംസാരിച്ചു. എം.വി. ആനന്ദൻ സ്വാഗതവും സംഘം സെക്രട്ടറി ഐ.കെ. പുഷ്പ നന്ദിയും പറഞ്ഞു. കെ.പി. ഹോര്‍മിസ് ജന്മശതാബ്‌ദി ആഘോഷങ്ങള്‍ ഇന്ന് ആലുവ: ഫെഡറല്‍ ബാങ്ക് സ്‌ഥാപകൻ കെ.പി. ഹോര്മിസിെൻറ ജന്മശതാബ്‌ദി സമ്മേളനം ബുധനാഴ്ച നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളില്‍ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. മുന്‍ സുപ്രിം കോടതി ജഡ്‌ജി ജസ്‌റ്റിസ് സിറിയക് ജോസഫ് ഹോര്‍മിസ് സ്‌മാരക പ്രഭാഷണം നടത്തും. എഴുത്തുകാരൻ സേതു മുഖ്യപ്രഭാഷണം നടത്തും. ഫെഡറല്‍ ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ശാലിനി വാര്യര്‍ ചെയര്‍മാൻ ടോം തോമസ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കെ.പി. ഹോര്‍മിസിനെക്കുറിച്ചുള്ള ഡോക്യുമെൻററിയും പ്രകാശനം ചെയ്യും. സമ്മേളന ശേഷം ഫെഡറല്‍ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ലങ്കാ ലക്ഷ്‌മി എന്ന നാടകവും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.