കരിങ്ങാംതുരുത്തിൽ മലമ്പാമ്പിനെ പിടികൂടി

ആലങ്ങാട്: . ഗ്രാമോത്സവ പറമ്പിൽ വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ നാട്ടുകാർ രക്ഷപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. പുളിക്കത്തറ ഇക്ബാലി​െൻറ വീടിന് സമീപം ഫുട്ബാൾ കളിക്കാൻ കെട്ടിയ വലയിലാണ് പാമ്പ് കുടുങ്ങിയ നിലയിൽ കണ്ടത്. നാട്ടുകാരായ സിറാജ്, രാഹുൽ, സലീൽ, തോമസ്‌, സനദ് എന്നിവർ ചേർന്ന് പാമ്പിനെ വലയിൽനിന്ന് രക്ഷപ്പെടുത്തി സമീപത്തെ വീട്ടിലെ മീൻ വളർത്തൽ ടാങ്കിലാക്കി കോടനാട് ഫോറസ്റ്റ് അധികൃതരെ അറിയിച്ചു. ഒമ്പത് അടി നീളവും 15 കിലോയുമുള്ളതാണ് പാമ്പ്. മലമ്പാമ്പിനെ പിടികൂടിയതറിഞ്ഞ് നിരവധി ആളുകൾ കാണാനെത്തി. വൈകീട്ട് നാലോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ കൊണ്ടുപോയി. ചിത്രം: കരിങ്ങാംതുരുത്തിൽ പിടികൂടിയ മലമ്പാമ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.