മരട്: അയിനി തോടിൽ സ്വകാര്യവ്യക്തി കൈയേറിയ പ്രദേശം സബ് കലക്ടർ ഷീല ദേവി സന്ദർശിച്ചു. രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അയിനി തോടിെൻറ ആഴം വർധിപ്പിച്ചെങ്കിലും നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് തോട് വലിയ സ്ലാബിട്ട് മൂടി കൈയേറി മതിൽ കെട്ടിയത് ശ്രദ്ധയിൽപെട്ടത്. ഏതാണ്ട് 10 മീറ്ററോളം വീതിയുള്ള തോട് 30 മീറ്ററിലധികം നീളത്തിൽ സ്വകാര്യ വ്യക്തി ൈകയേറിയ നിലയിലായിരുന്നു. സ്ലാബിനടിയിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെട്ടതാണ് ദുരിതത്തിനിടയാക്കിയത്. മരട് വില്ലേജ് ഒാഫിസർ ഷമ്മി ഗംഗാധരനും ഒപ്പമുണ്ടായിരുന്നു. ൈകയേറ്റം ഒഴിവാക്കാൻ സ്ലാബും മതിലും പൊളിച്ച് തോട് സംരക്ഷിക്കാനുള്ള അധികാരം നഗരസഭക്കാണ്. അതിന് പ്രത്യേക നിർദേശം ആരുടെ ഭാഗത്തുനിന്നും ആവശ്യമില്ലെന്നും ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടായാൽ സഹായം നൽകാൻ തയാറാണെന്നും സബ് കലക്ടർ പറഞ്ഞു. മരട് നഗരസഭ ചെയർേപഴ്സൺ സുനില സിബി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.