​െപലാജിക്ക് വലയുപയോഗിച്ച് മത്സ്യബന്ധനം; ബോട്ട് പിടിച്ചെടുത്തു

മട്ടാഞ്ചേരി: നിരോധിതവലയായ െപലാജിക്ക് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മ​െൻറ് പിടിച്ചെടുത്തു. വൈപ്പിന്‍ കാളമുക്ക് ഹാര്‍ബറില്‍നിന്നാണ് ഫിഷറീസ് അസി.ഡയറക്ടര്‍ രാജീവ്, മറൈന്‍ എന്‍ഫോഴ്സ്മ​െൻറ് സി.ഐ കെ.ജി. ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 'കുടജാദ്രി' എന്ന കര്‍ണാടക രജിസ്ട്രേഷന്‍ ബോട്ട് പിടിച്ചെടുത്തത്. 1200 മീറ്റര്‍ നീളവും 300 മീറ്റര്‍ വ്യാസവുമുള്ള വലയാണ് ബോട്ടില്‍ മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്നത്. മുകേഷ് കുമാര്‍ എന്നയാളുടെ മേല്‍നോട്ടത്തിലാണ് മത്സ്യബന്ധനം നടത്തിയിരുന്നത്. ബോട്ടില്‍നിന്ന് പിടിച്ചെടുത്ത മത്സ്യം ലേലം ചെയ്തു. ഇതിനുപുറെമ, ഒന്നര ലക്ഷം പിഴയും ഈടാക്കി. സിവില്‍ പൊലീസ് ഓഫിസര്‍ ഫൈസലും പരിശോധനയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.