റോഡുകൾ സഞ്ചാരയോഗ്യമാക്കണം'

റോഡുകൾ സഞ്ചാരയോഗ്യമാക്കണം' ചോറ്റാനിക്കര: പഞ്ചായത്തിലെ പൊട്ടിപൊളിഞ്ഞ് തകർന്ന റോഡുകൾ എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി എം.എൻ. മധു ആവശ്യപ്പെട്ടു. കണയന്നൂരിൽ ബി.ജെ.പി പഞ്ചായത്ത് സമിതി നടത്തിയ ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രമായ ചോറ്റാനിക്കരയിലെ ഒട്ടുമിക്ക റോഡുകളും ശോച്യാവസ്ഥയിലാണ്. വിവിധ ഫണ്ടുകൾ അനുവദിച്ചു എന്നു പറയുന്നതാതെ പണി നടക്കുന്നില്ലെന്നും മധു പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻറ് എം.എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ല പ്രസിഡൻറ് വി.എസ്. സത്യൻ, ജില്ല സമിതിയംഗം കെ.എസ്. ഉണ്ണികൃഷ്ണൻ, എൻ. സജീവൻ, യുവമോർച്ച മണ്ഡലം പ്രസിഡൻറ് വിവേക് എസ്. പിള്ള, പി.പി. സാനുകാന്ത്, പി.ആർ. പ്രസാദ്. കെ.കെ. മനോജ് എന്നിവർ സംസാരിച്ചു. സി.പി.ഐ ജില്ലാ സമ്മേളനം: ലോഗോ ക്ഷണിച്ചു തൃപ്പൂണിത്തുറ: 2018 ഫെബ്രുവരി ഒന്നു മുതൽ നാലു വരെ തൃപ്പൂണിത്തുറയിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിനുള്ള ലോഗോ ക്ഷണിച്ചു. തയാറാക്കുന്ന ലോഗോകൾ നവംബർ പത്തിനു മുമ്പ് സംഘാടക സമിതിക്ക് ലഭിക്കണം. മികച്ച ലോഗോക്ക് സമ്മാനം നൽകും. ഫോൺ: 9496760042.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.