ആലപ്പുഴ: അക്രമവും കുറ്റകൃത്യങ്ങളും ഒഴിവാക്കി ക്രമസമാധാനവും നാടിെൻറ സർവതോന്മുഖമായ പുരോഗതിയും ഉറപ്പാക്കാൻ ആലപ്പുഴയിലെ പൊലീസും െറസിഡൻറ്സ് അസോസിയേഷനുകളും കൈകാർക്കുന്നു. റാപിഡ് (റെസിഡൻഷ്യൽ അസോസിയേഷൻ പൊലീസ് ഇൻഷ്യേറ്റിവ് ഫോർ ഡെവലപ്മെൻറ്) എന്ന പേരിലാണ് മാതൃക കൂട്ടായ്മ ആരംഭിക്കുന്നത്. ഓരോ െറസിഡൻറ്സ് അസോസിയേഷനുകൾക്കും അവയുടെ അധികാരപരിധിയിൽ വരുന്ന ഭവനങ്ങളിൽ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും ഒപ്പം സുരക്ഷിതത്വവും ക്രമസമാധാനവും നിലനിർത്തുന്നതിനും നല്ല പങ്കുവഹിക്കാൻ സാധിക്കുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണിത്. കുറ്റകൃത്യങ്ങൾ തടയാനും വർഗീയ-വിഭാഗീയ ചിന്തകളിൽനിന്ന് മോചിപ്പിച്ച് മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഇൗ കൈകോർക്കലിന് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്്. ജില്ല പൊലീസ് മേധാവി ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരും എല്ലാ െറസിഡൻറ്സ് അസോസിയേഷനുകളുടെ പ്രതിനിധികളും പ്രശ്നങ്ങൾ പരിശോധിച്ച് ഉടൻ ആവശ്യമായ നടപടി സ്വീകരിക്കും. കൂടാതെ മാസത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും െറസിഡൻറ്സ് അസോസിയേഷനുകളുമായി പൊലീസ് സർക്കിൾ ഇൻസ്പെക്ടർമാർ യോഗം ചേർന്ന് നടപടി ത്വരിതപ്പെടുത്തുന്നതാണ്. ക്രമസമാധാനം ഉറപ്പാക്കാൻ ജനപങ്കാളിത്തത്തോടെ ജില്ലയിലെ ജനമൈത്രി പൊലീസ് വിവരശേഖരണത്തിനായി ഭവന സന്ദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്. ആധുനിക സാങ്കേതികവിദ്യ വഴി പൊലീസ്-പൊതുജന സമ്പർക്കം മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയും ജില്ലയിൽ ആരംഭിച്ചു. റാപ്പിഡിെൻറ അമ്പലപ്പുഴ താലൂക്കിൽ നടപ്പാക്കുന്ന പദ്ധതിയിൽ നൂറോളം െറസിഡൻറ്സ് അസോസിയേഷനുകളും പങ്കുചേരും. ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ആലപ്പുഴ ടൗൺ ഹാളിൽ നടത്തും. െഎ.ജി പി. വിജയൻ, എസ്.പി എസ്. സുരേന്ദ്രൻ, നഗരസഭ ചെയർമാൻ തോമസ് ജോസഫ് തുടങ്ങിയവർ പെങ്കടുക്കും. മാർച്ച് അപഹാസ്യം -എം. ലിജു ആലപ്പുഴ: സോളാർ കമീഷൻ റിപ്പോർട്ടിൽ പേര് പരാമർശിച്ചു എന്ന കാരണത്താൽ കെ.സി. വേണുഗോപാൽ എം.പിയുടെ വസതിയിലേക്ക്് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ച് അപഹാസ്യമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. 34 തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട ഒരു പ്രതിയുടെ കത്തിെൻറ അടിസ്ഥാനത്തിൽ എം.പിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നവർ കരയും കായലും കൈയേറിയ മന്ത്രിയുടെ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. അധികാര ദുർവിനിയോഗം നടത്തി ജനങ്ങൾക്ക് ബാധ്യതയായ മന്ത്രി തോമസ് ചാണ്ടിയെ രാജിവെപ്പിക്കാനാണ് ഡി.വൈ.എഫ്.ഐ ആദ്യം ഉശിര് കാണിക്കേണ്ടത്. ജനങ്ങൾ വിശ്വസിക്കാത്ത ആരോപണങ്ങൾ ഏറ്റെടുത്ത് നടത്തുന്ന തരംതാണ സമരങ്ങളിൽനിന്ന് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പിന്മാറണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.