എം.സി റോഡിൽ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വീണ്ടും അപകടം

മൂവാറ്റുപുഴ: എം.സി റോഡിൽ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വീണ്ടും അപകടം. ഞായറാഴ്ച രാത്രി 9.30ഒാടെയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഒരേ ദിശയിൽ പോകുകയായിരുന്ന പിക്അപ് വാനിനും ജീപ്പിനും ഇടയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് കുടുങ്ങിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവർ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മുതലക്കോടം ആശുപത്രിയിലും ചികിത്സ തേടി. മാസങ്ങൾക്ക് മുമ്പ് ഇവിടെയുണ്ടായ അപകടത്തിൽ മാലദ്വീപ് സ്വദേശിനി മരിച്ചിരുന്നു. തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന്, ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കുെമന്ന് അറിയിച്ചിരുന്നു. പള്ളിപ്പടി വ്യാപാര ഭവന് മുന്നിൽനിന്ന് ആശുപത്രി വരെയുള്ള ഭാഗത്ത് ഒറ്റവരി ഗതാഗതം ക്രമീകരിക്കാൻ തീരുമാനിച്ചിരുന്നു. കൂടാതെ, ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. ഒരു ഭാഗത്തേക്കുള്ള ബസ് വ്യാപാര ഭവന് മുന്നിലും മറ്റൊന്ന് ആശുപത്രിക്ക് മുന്നിലും നിർത്താനാണ് നിശ്ചയിച്ചത്. ഇതുസംബന്ധിച്ച് പലവട്ടം പഞ്ചായത്തിൽ യോഗം ചേർന്നിരുന്നു. ബസ് സ്റ്റോപ് അടയാളപ്പെടുത്തിയതല്ലാതെ തീരുമാനം നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിന് കഴിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.