കടുങ്ങല്ലൂർ: ഹർത്താലിന് പിന്തുണയുമായി യു.ഡി.എഫ് പ്രവർത്തകർ കടുങ്ങല്ലൂരിൽ പ്രകടനം നടത്തി. കടുങ്ങല്ലൂരിൽനിന്ന് മുപ്പത്തടം വ്യവസായമേഖല കവലയിലേക്കായിരുന്നു പ്രകടനം. പ്രതിഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ജിന്നാസ് ഉദ്‌ഘാടനം ചെയ്തു. വി.കെ. ഷാനവാസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ നേതൃത്വം നൽകി. ഓട്ടം അവസാനിപ്പിച്ച് പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ നിർത്തിയിട്ട കണ്ടെയ്‌നർ ലോറികൾ പൊലീസ് നിർബന്ധമായി പ്രവർത്തകരുടെ മുന്നിലൂടെ കടത്തിവിട്ട് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതായി പ്രവർത്തകർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.