ബി.ജെ.പി^ആർ.എസ്​.എസ്​ പ്രവർത്തകരുടെ കൊലപാതകങ്ങൾ സി.ബി.​െഎ അന്വേഷിക്കണമെന്ന്​ ഹരജി

ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകങ്ങൾ സി.ബി.െഎ അന്വേഷിക്കണമെന്ന് ഹരജി െകാച്ചി: ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന ഏഴ് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ഭരണമുന്നണിയിലെ മുഖ്യ കക്ഷിയിലുള്ളവർ എതിർ രാഷ്ട്രീയ ചേരിയിലുള്ളവരെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിക്കുേമ്പാഴും അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ശ്രമമെന്നും ഇൗ സാഹചര്യത്തിൽ കേസ് സി.ബി.െഎക്ക് വിടണമെന്നും ആവശ്യപ്പെട്ട് തലശ്ശേരി ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റാണ് ഹരജി നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതക പരമ്പരകൾ സമാധാന ജീവിതത്തിന് ഭീഷണിയാണെന്നും ശരിയായ അന്വേഷണം നടക്കാത്തതിനാൽ കേസുകളെല്ലാം സി.ബി.െഎക്ക് വിടണമെന്നുമാണ് ആവശ്യം. എല്ലാ കേസുകളുെടയും അന്വേഷണവുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതി രൂപവത്കരിക്കണമെന്നും ഹരജിയിൽ ആവശ്യമുണ്ട്. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് ഹരജി വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.