ശബരിമല: മുഖ്യമന്ത്രി പിണറായി വിജയൻ ഇതാദ്യമായി ശബരിമലയിൽ എത്തി. രാത്രി പത്തരയോടെയാണ് എത്തിയത്. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടാനും അവലോകന യോഗത്തിനുമായാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. രാത്രി എട്ടരയോടെ പമ്പയിൽ എത്തിയ മുഖ്യമന്ത്രി അവിെട വിശ്രമിച്ച ശേഷം ഒമ്പതോടെ യാത്ര തുടങ്ങി. സ്വാമി അയ്യപ്പൻ റോഡിലൂടെ മഴയെ അവഗണിച്ചായിരുന്നു യാത്ര. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, രാജു എബ്രഹാം എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ േഗാപാലകൃഷ്ണൻ, സി.പി.എം നേതാക്കളായ കെ.പി. ഉദയഭാനു, എ. പദ്മകുമാർ തുടങ്ങിയവർ ഒപ്പമുണ്ട്. െഎ.ജി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിൽ പൊലീസ് സംഘവുമുണ്ട്. കഴിഞ്ഞ വർഷം അവലോകന യോഗത്തിനായി എത്തിയിരുന്നെങ്കിലും കനത്ത മഴയെത്തുടർന്ന് ശബരിമല യാത്ര ഒഴിവാക്കിയിരുന്നു. അന്ന് പമ്പയിലാണ് അവലോകന യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.