മേൽശാന്തിമാരുടെ നറുക്കെടുപ്പ്​ ഇന്ന്​

പന്തളം: ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിൽനിന്നുള്ള സൂര്യ അനൂപ് വർമയും ഹൃദ്യ വർമയും മലകയറി. ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരു വർഷം മേൽശാന്തിയായി ചുമതല വഹിക്കേണ്ടവരെയാണ് ബുധനാഴ്ച രാവിലെ സന്നിധാനത്ത് നറുെക്കടുക്കുന്നത്. ശബരിമല മേൽശാന്തിയെ സൂര്യ അനൂപ് വർമയും മാളികപ്പുറം മേൽശാന്തിയെ ഹൃദ്യ വർമയും നറുെക്കടുക്കും. പുലർച്ചെ വലിയകോയിക്കൽ ക്ഷേത്രദർശനം നടത്തിയ ഇരുവരും പിന്നീട് പന്തളം വലിയ തമ്പുരാട്ടി മകം നാൾ തന്വംഗിയെ കണ്ട് അനുഗ്രഹം തേടി. ഞായറാഴ്ച വൈകീട്ട് വലിയ തമ്പുരാൻ രേവതിനാൾ രാമവർമ രാജയെ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെത്തി കണ്ടും അനുഗ്രഹം വാങ്ങി. തിങ്കളാഴ്ച രാവിലെ തിരുവാഭരണ മാളികക്കു മുന്നിൽ ചിന്മയയിൽ കെ. കേരളവർമ രാജ കുട്ടികളുടെ കെട്ടുനിറച്ചു. അയ്യപ്പനെ വണങ്ങി കാണിക്കയർപ്പിച്ചശേഷം ക്ഷേത്രത്തിനു പ്രദക്ഷിണംവെച്ച് മണികണ്ഠനാൽതറയിലെത്തിയ കുട്ടികളെ അയ്യപ്പസേവ സംഘം നേതൃത്വത്തിലും സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.