ജില്ല സ്​കൂൾ കായികമേള

പുന്നപ്ര: മൂന്നുദിനം നീണ്ട ജില്ല സ്കൂൾ കായികമേളക്ക് പരാതികളിലും പരിഭവങ്ങളിലും മുങ്ങിയ കൊടിയിറക്കം. സ്ഥലപരിമിതിയും ട്രാക്ക് ഇല്ലായ്മയും സംഘടനാപിഴവും മഴയുമെല്ലാം മേളയുടെ നിറംകെടുത്തി. സിന്തറ്റിക് ട്രാക്കി​െൻറ അഭാവവും ആവശ്യത്തിന് കായികാധ്യാപർ ഇല്ലാത്തതും ജില്ലയിലെ വിദ്യാർഥികളുടെ കായികസ്വപ്നങ്ങൾക്ക് മങ്ങൽ ഏൽപിക്കുന്ന പ്രധാനകാരണമാണ്. മഴമൂലം ചളിക്കുളമായി മാറിയ മൈതാനം മേളക്ക് അനുയോജ്യമാക്കാൻ തയാറാകാതിരുന്ന സംഘാടകരുടെ പ്രവൃത്തി ചോദ്യം ചെയ്യപ്പെട്ടു. കൂടാതെ, മൈതാനതെ പുല്ലുകൾ നീക്കം ചെയ്യാതെയും വൃത്തിഹീനമായി കിടക്കുകയും ചെയ്തത് കുട്ടികൾക്ക് ബുദ്ധിമുട്ടായി. 200, 400, 800 മീറ്റർ ഓട്ടത്തി​െൻറ ഫൈനൽ മത്സരങ്ങളിൽ മത്സരാർഥികൾ ചളിയിൽ തെന്നിവീണത് മേളയുടെ രണ്ടാംദിനത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഓട്ടമത്സരങ്ങൾ ആരംഭിച്ചത് മുതൽ മത്സരാർഥികൾ മൈതാനത്തി​െൻറ പല ഇടങ്ങളിലും വീഴുകയും ഓട്ടം കൃത്യസമയത്ത് പൂർത്തിയാക്കാനും വിജയിക്കാനും സാധിച്ചിരുന്നില്ല. സംസ്ഥാനതലത്തിൽ മത്സരിച്ച് വിജയിച്ചവർവരെ ഓട്ടത്തി​െൻറ തുടക്കത്തിൽതന്നെ വീണു. അവഗണയുടെ ട്രാക്കിൽനിന്ന് ഇത്തവണയെങ്കിലും കരകയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പൂഴിമണലിലെ കായികതാരങ്ങളുടെ പോരാട്ടത്തിന് അടുത്ത വർഷമെങ്കിലും മാറ്റംവരണമെന്ന ആവശ്യവുമായാണ് കാർമൽ പോളിടെക്നിക് മൈതാനത്തുനിന്ന് മത്സരാർഥികളും അധ്യാപകരും മടങ്ങിയത്. ട്രാക്കിന് പുറത്തെ ഓട്ടത്തിൽ എസ്.പി.സി ഒന്നാമത് പുന്നപ്ര: കായികമേളയിൽ എത്തിയ അത്ലറ്റുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയും മൈതാനത്ത് കാണികളെ നിയന്ത്രിച്ചും മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ വേദി ഒഴിയുന്നത്. മത്സരത്തിനിെട പരിക്കുപറ്റുന്നവരുടെ അടുത്തേക്ക് ഓടിയെത്തി വെള്ളവും ആവശ്യമായ പരിചരണവും സഹായങ്ങളും നൽകി മെഡിക്കൽ റൂമിലേക്ക് മാറ്റും. മൈതാനത്തുനിന്ന് മത്സരങ്ങൾ വീക്ഷിക്കുന്ന കാണികളെയും മറ്റും ട്രാക്കിൽനിന്ന് മാറ്റിനിർത്തുന്ന ജോലിയും ഇവർ നിർവഹിച്ചു. ഫൈനൽ മത്സരങ്ങൾ കാണാൻ ആളുകൾ കൂട്ടത്തോടെ മൈതാനത്തേക്ക് കുതിക്കുമ്പോൾ കാഡറ്റുകൾ ഇവരെ സ്നേഹത്തോടെ തടയുകയും ട്രാക്കിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു. മൂന്നുദിവസവും മേളയുടെ തുടക്കംമുതൽ ഒടുക്കംവരെ ഇവർ സജീവമായിരുന്നു. പുന്നപ്ര അംബേദ്കർ മോഡൽ ഗവ. റെസിഡൻഷ്യൽ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥികളായ 33പേരാണ് മേളയുടെ വിജയത്തിന് പ്രവർത്തിച്ചത്. റെക്കോഡ് നേട്ടങ്ങൾ രേഖപ്പെടുത്താൻ സംവിധാനങ്ങൾ ഇല്ല പുന്നപ്ര: ജില്ല സ്കൂൾ കായികമേളയുടെ റെക്കോഡ് നേട്ടങ്ങൾ രേഖപ്പെടുത്താൻ സംവിധാനങ്ങൾ ഇല്ലാത്തത് ദുരിതമാകുന്നു. മേള അവസാനിച്ചപ്പോൾ താരങ്ങളുെട മികവ് അറിയാൻ മാർഗമില്ലാതായി. കഴിഞ്ഞവർഷങ്ങളിലെ താരങ്ങളുടെ പല റെക്കോഡുകളും പുതുതലമുറ തിരുത്തി മുന്നേറുന്നുണ്ട്. എന്നാൽ, ഇവ കൃത്യമായി രേഖപ്പെടുത്താൻ ആരും ശ്രദ്ധിക്കാറില്ലെന്ന് പരാതികളുയരുന്നു. ഇത്തരം പുത്തൻ റെക്കോഡ് നേട്ടങ്ങൾ രേഖപ്പെടുത്താൻ സാധിക്കാതെ പോകുന്നത് പരിതാപകരമാണെന്ന് കായികപരിശീലകർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.