മൂവാറ്റുപുഴ: സി.പി.ഐ മൂവാറ്റുപുഴ ടൗണ്‍ സൗത്ത് ലോക്കല്‍ സമ്മേളനത്തിന് കിഴക്കേക്കരയില്‍ തുടക്കമായി. എല്‍ദോ എബ്രഹാം എം.എല്‍.എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ.ബി. ബിനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ അംഗം ഇ.എ. കുമാരന്‍, മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി ടി.എം. ഹാരിസ്, മണ്ഡലം സെക്രേട്ടറിയറ്റ് അംഗങ്ങളായ ഇ.കെ. സുരേഷ്, ടി.ജി. സലീംകുമാർ, കെ.എ. സനീർ, കൗൺസിലർ പി.വൈ. നൂറുദ്ദീൻ എന്നിവര്‍ സംസാരിച്ചു. ഒമ്പത് അംഗ ലോക്കൽ കമ്മിറ്റിെയയും11 -അംഗ മണ്ഡലം സമ്മേളനപ്രതിനിധികളെയും തെരഞ്ഞെടുത്തു. ലോക്കൽ സെക്രട്ടറിയായി കെ.എ. നവാസിനെയും അസിസ്റ്റൻറ് സെക്രട്ടറിയായി കാനം വിജയനെയും തെരഞ്ഞെടുത്തു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കിഴക്കേക്കര ബ്രാഞ്ച് ഓഫിസിെൻറ ഉദ്ഘാടനവും പൊതുസമ്മേളനവും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്യും. ചിത്രം - സി.പി.ഐ മൂവാറ്റുപുഴ ടൗണ്‍ സൗത്ത് ലോക്കല്‍ സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ..സസസ... ഫയൽ നെയിം CPl
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.