മൂവാറ്റുപുഴ: ഫണ്ട് അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നഗര മധ്യത്തിലടക്കമുള്ള റോഡിലെ കുഴികൾക്ക് ശാപമോക്ഷമായില്ല. ദേശീയ പാതയും മൂന്നു സംസ്ഥാന പാതകളും കടന്നുപോകുന്ന റോഡിൽ വൻ ഗർത്തങ്ങളടക്കം രൂപപ്പെട്ടിട്ട് മാസങ്ങളായി. നഗരത്തിലെ മൂന്നു പാലങ്ങളിലും എം.സി റോഡിലും നിരവധി കുഴികളാണ് രൂപപ്പെട്ടത്. ഇതു മൂലം ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമാണ്. അറ്റകുറ്റപ്പണിക്ക് ഒന്നരക്കോടി അനുവദിച്ചിരുന്നു. എന്നാൽ, റോഡ് പുനരുദ്ധാരണം അധികൃതർ വൈകിപ്പിക്കുകയാണെന്ന് ആരോപണമുണ്ട്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തു വെന്നങ്കിലും നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.