സമുദ്രാതിര്‍ത്തി ലംഘിച്ച ബോട്ടിന് 2.87 ലക്ഷം പിഴ

മട്ടാഞ്ചേരി: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബിയോ ഹിങ്കീസ് എന്ന ഗില്‍നെറ്റ് ബോട്ടിന് ഫിഷറീസ് വകുപ്പ് 2,87,500 രൂപ പിഴയിട്ടു. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍നിന്ന് തിങ്കളാഴ്ച രാത്രി മത്സ്യബന്ധനത്തിന് പോകാന്‍ ഒരുങ്ങവേ മറൈന്‍ എന്‍ഫോഴ്സ്മ​െൻറാണ് ബോട്ട് പിടികൂടിയത്. ബോട്ടി​െൻറ രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവ റദ്ദാക്കിയതായും ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് അറിയിച്ചു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തി ഇന്ത്യന്‍ ഓഷ്യന്‍ ടൂണ കമീഷ​െൻറ കരിമ്പട്ടികയിൽ ഉള്‍പ്പെട്ട ബോട്ടാണിത്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പിടികൊടുക്കാതെ കൊച്ചി കേന്ദ്രമാക്കി മത്സ്യബന്ധനം നടത്തുകയായിരുന്നു. കന്യാകുമാരി തുത്തൂര്‍ സ്വദേശി നസിയാന്‍സി​െൻറ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. 2015-16ല്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ലൈസന്‍സില്ലാതെ നിരോധിത മാര്‍ഗങ്ങളുപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് കരിമ്പട്ടികയിൽ പെടുത്തിയത്. ആരോഗ്യ അണ്ണൈ എന്ന് പേര് മാറ്റി മത്സ്യബന്ധനം നടത്തിവരെവയാണ് പിടിയിലായത്. ഇനി ഉത്തരവ് ഉണ്ടാകുന്നതുവരെ ബോട്ടിന് പോകാനാകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.