ഇൻബോക്​സ്​

മെഡിക്കൽ കോളജിൽ കുട്ടികളുടെ അത്യാഹിത വിഭാഗത്തിൽ സ്ഥലപരിമിതി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടികളുടെ അത്യാഹിത വിഭാഗത്തിലെ സ്ഥലപരിമിതി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കുട്ടികളുടെ ചികിത്സമുറിയിൽ മൂന്നുപേർ കയറിയാൽ പിന്നെ നിന്നുതിരിയാൻ സ്ഥലമില്ലാതാവും. കൂടാതെ, തെർമോമീറ്റർ അടക്കമുള്ള ചികിത്സ നിർണയ ഉപകരണങ്ങളുടെ കുറവും അനുഭവപ്പെടുന്നു. പനി ബാധിച്ച് നൂറുകണക്കിന് കുട്ടികളെയാണ് ഇവിടെ ചികിത്സക്ക് കൊണ്ടുവരുന്നത്. ഇവർക്കെല്ലാംകൂടി ഒരുതെർമോമീറ്ററാണ് ഡ്യൂട്ടി നഴ്സി​െൻറ കൈയിലുള്ളത്. കുട്ടികളുടെ പരിശോധനമുറിയും ശോച്യാവസ്ഥയിലാണ്. വിശാല ആശുപത്രിയിൽ പദ്ധതി ആവിഷ്കരിക്കുന്നതിലെ പാളിച്ചയാണ് ഇതിനൊക്കെ കാരണം. കെ. ഷഫീഖ് കുറവന്തോട് തപാൽ ഉരുപ്പടികൾ കൃത്യമായി ലഭിക്കണം തപാൽ ഉരുപ്പടികൾ കൃത്യമായി ലഭിക്കുന്നതിന് സംവിധാനം വേണം. തപാൽ വിതരണസംവിധാനം സുഗമമായി നടക്കാത്തതിന് കാരണം ഉദ്യോഗസ്ഥരുടെ പിഴവാണ്. ലോക തപാൽദിനം നാടാകെ ആഘോഷിച്ചതുകൊണ്ട് കാര്യമില്ല. ആധുനിക വാർത്തവിനിമയ സംവിധാനങ്ങൾ വന്നെങ്കിലും തപാലിനെ സ്നേഹിക്കുന്ന ഒരുപറ്റം ആളുകൾ നാട്ടിലുണ്ട്. പക്ഷേ തപാൽ ഉരുപ്പടികൾ കൃത്യമായി വിതരണം ചെയ്യാത്തത് ഈ സംവിധാനേത്താടുള്ള ഇഷ്ടത്തെ ഇല്ലായ്മ ചെയ്യാേന ഉപകരിക്കൂ. -ബാബു ആലപ്പുഴ അറവുകാട് ഭാഗത്ത് അപകടം വർധിക്കുന്നു ദേശീയപാതയിൽ പുന്നപ്ര അറവുകാട് ഭാഗത്ത് അധികൃതരുടെ അനാസ്ഥ കാരണം അപകടങ്ങൾ പതിവാകുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ദേവാലയങ്ങളും ഷോപ്പിങ് കോംപ്ലക്സുകളും ഉൾക്കൊള്ളുന്ന ഈ സ്ഥലം ജനസഞ്ചാരം കൂടുതലുള്ള മേഖലയാണ്. അറവുകാട് ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തിരക്കും ഇവിടെയുണ്ട്. കാര്യക്ഷമമായ ഗതാഗത സംവിധാനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ അപകടങ്ങൾ വർധിച്ചുകൊണ്ടിരിക്കും. ഹസനുൽബന്ന, പുന്നപ്ര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.