26 മണിക്കൂർ കരാ​േട്ട പ്രകടനം; ബാബുവിന്​ ഗിന്നസ് റെക്കോഡ്​

തൃപ്പൂണിത്തുറ: തുടർച്ചയായി 26 മണിക്കൂർ കരാേട്ട കട്ട പ്രകടനം നടത്തിയ കരാേട്ട മാസ്റ്റർ കെ.വി. ബാബുവിന് ഗിന്നസ് ലോക റെക്കോഡ്. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ശനിയാഴ്ച രാവിലെ 9.20ന് ആരംഭിച്ച കരാേട്ട പ്രകടനം ഞായറാഴ്ച രാവിലെ 9. 21ന് നിലവിലെ 24 മണിക്കൂർ റെക്കോഡ് മറികടന്നു. രണ്ടുമണിക്കൂറും ഏഴ് മിനിറ്റുംകൂടി പ്രകടനം നടത്തിയാണ് ബാബു അവസാനിപ്പിച്ചത്. വിവിധ തലങ്ങളിൽ ഗിന്നസ് റെക്കോഡിന് ഉടമകളായ 14 ഇന്ത്യക്കാരാണുള്ളത്. ബാബു ഗിന്നസ് റെക്കോഡ് നേടുന്ന 15ാമത് ഇന്ത്യക്കാരനും ആദ്യ മലയാളിയുമാകും. സമാപന ചടങ്ങിൽ യൂനിവേഴ്സൽ റെക്കോഡ് ഫോറം ജൂറി അംഗം സത്താർ അഡ്ഹൂർ ബാബുവിനെ റെക്കോഡ് വിജയിയായി പ്രഖ്യാപിച്ചു. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ സർട്ടിഫിക്കറ്റ് സമ്മാനിച്ചു. നഗരസഭ ചെയർപേഴ്സൻ ചന്ദ്രികദേവി അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ ആർ. വേണുഗോപാൽ, കെ. രവികുമാർ, വിനോദ് മാത്യു, കെ.വി. നടേശൻ, യോഗാചാര്യൻ സുധീർ, ടി.എ. വിനോദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.