ചെങ്ങന്നൂർ: കേന്ദ്രസര്‍ക്കാറിന് കീഴിെല ജവഹര്‍ നവോദയ വിദ്യാലയങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാംക്ലാസുവരെ എല്ലാവര്‍ക്കും സൗജന്യം. ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒരുസ്‌കൂളിലെ 75 ശതമാനം സീറ്റും ആ ജില്ലയിലെ ഗ്രാമീണമേഖലയിലെ വിദ്യാര്‍ഥികള്‍ക്കാണ്. പെണ്‍കുട്ടികള്‍, പട്ടികവിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഫീസില്ലാതെ 12ാം ക്ലാസുവരെ പഠിക്കാം. ബോര്‍ഡിങ്, ലോഡ്ജിങ്, യൂനിഫോം, പാഠപുസ്തകം എന്നിവയും സൗജന്യമാണ്. മറ്റുവിഭാഗക്കാര്‍ക്കും എട്ടാംക്ലാസുവരെ സൗജന്യമായി പഠിക്കാം. എന്നാല്‍, ഒമ്പതുമുതല്‍ 12 വരെ ക്ലാസുകളിലേക്ക് അവര്‍ പ്രതിമാസം 600 രൂപ ഫീസ് നല്‍കണം. വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ മാസം 1500 രൂപ ഫീസ് നല്‍കണം. എട്ടുവരെയുള്ള ക്ലാസുകളിലെ പഠനം മാതൃഭാഷയിലോ പ്രാദേശികഭാഷയിലോ ആയിരിക്കും. അതിനുശേഷം കണക്കിനും സയന്‍സിനും ഇംഗ്ലീഷും സോഷ്യല്‍ സയന്‍സിന് ഹിന്ദിയുമായിരിക്കും മാധ്യമം. കേരളത്തില്‍ 14 ജവഹര്‍ നവോദയ വിദ്യാലയങ്ങളുണ്ട്. ജില്ലയിൽ ചെന്നിത്തലയിലാണ്. ഓരോ സ്‌കൂളിലും ആറാംക്ലാസില്‍ 80 പേര്‍ക്കാണ് പ്രവേശനം. റെസിഡന്‍ഷ്യല്‍ സ്‌കൂളുകളാണിവ. യോഗ്യത: ജവഹര്‍ നവോദയ വിദ്യാലയം സ്ഥിതിചെയ്യുന്ന ജില്ലയിലുള്ളവര്‍ക്കേ ആ ജില്ലയിലെ സ്‌കൂളിലേക്ക് അപേക്ഷിക്കാന്‍ കഴിയൂ. 2005 മേയ് ഒന്നിനും 2009 ഏപ്രില്‍ 30നും ഇടക്ക് ജനിച്ചവരായിരിക്കണം. 2017-18 അധ്യയനവര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ അഞ്ചാംക്ലാസില്‍ പഠിച്ചിരിക്കണം. 2018-19ലെ നവോദയ സ്‌കൂള്‍ പ്രവേശനത്തിനുമുമ്പ് അഞ്ചാംക്ലാസ് പരീക്ഷ ജയിച്ചിരിക്കണം. അപേക്ഷ, കേന്ദ്രസര്‍ക്കാര്‍ സംവിധാനമായ കോമണ്‍ സര്‍വിസ് സെൻറര്‍ വഴിയേ നല്‍കാന്‍ കഴിയൂ. കേരളത്തില്‍ അക്ഷയകേന്ദ്രങ്ങളാണ് സര്‍വിസ് േകന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. www.nvshq.orgയില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന നിശ്ചിതഫോറം വിദ്യാര്‍ഥി പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂളിെൻറ ഹെഡ്മാസ്റ്ററില്‍നിന്ന് പൂരിപ്പിച്ചുവാങ്ങി കൂടെ കൊണ്ടുപോകണം. അപേക്ഷ അപ്‌ലോഡ് ചെയ്യാവുന്ന അവസാന തീയതി നവംബര്‍ 25.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.