പി.യു. റഷീദിന്​ നാടി​െൻറ അന്ത്യാഞ്​ജലി

മാന്നാർ: പത്രപ്രവർത്തകനും സാഹിത്യകാരനുമായ പി.യു. റഷീദിന് മാന്നാർ ഗ്രാമം അേന്ത്യാപചാരമേകി. സമൂഹത്തി​െൻറ നാനാതുറകളിൽപെട്ട നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. 'മാധ്യമം' ദിനപ്പത്രത്തി​െൻറ പ്രാരംഭ കാലം മുതൽ മാവേലിക്കര ലേഖകനായി പ്രവർത്തിച്ചുവന്ന മാന്നാർ കുരട്ടിശ്ശേരി പാലക്കീഴിൽ വീട്ടിൽ പി.യു. റഷീദ് (63) ശനിയാഴ്ചയാണ് വിടപറഞ്ഞത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എം.പി, കവി പ്രഭാവർമ എന്നിവർ അനുശോചനമറിയിച്ചു. എം.എൽ.എമാരായ കെ.കെ. രാമചന്ദ്രൻ നായർ, ആർ. രാജേഷ്, മാവേലിക്കര നഗരസഭ ചെയർപേഴ്സൺ ലീല അഭിലാഷ്, വൈസ് ചെയർമാൻ എ. മഹേന്ദ്രൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാൻ, മുൻ എം.എൽ.എ. എം. മുരളി, കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, നിർവാഹക സമിതി അംഗങ്ങളായ പി.എ. അസീസുകുഞ്ഞ്, ഡി. വിജയകുമാർ, വേലൻചിറ സുകുമാരൻ, സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജർ കെ. വേണുഗോപാൽ, സി.പി.എം പത്തനംതിട്ട ജില്ല സെക്രേട്ടറിയറ്റ് അംഗം പ്രഫ. അലോഷ്യസ് ലോപ്പസ്, മാവേലിക്കര എ.ആർ സ്മാരക സമിതി ചെയർമാൻ പ്രഫ. പി.ഡി. ശശിധരൻ, ഡി.സി.സി ഭാരവാഹികളായ കെ.ആർ. മുരളീധരൻ, മോഹൻലാൽ, ഇ. സമീർ, എബി കുര്യാക്കോസ്, ഐപ്പ് ചാണ്ടപ്പിള്ള, തോമസ് ചാക്കോ, സണ്ണി കോവിലകം, കേരള കോൺഗ്രസ് എം. ജില്ല പ്രസിഡൻറ് ജേക്കബ് തോമസ് അരികുപുറം, ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിലാഷ് തൂമ്പിനാത്ത്, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. വേണുഗോപാൽ, അഡ്വ. ഹാമിദ് എസ്. വടുതല, ഐ.എൻ.ടി.യു.സി ജില്ല ഭാരവാഹി കെ. ദേവദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരി, വൈസ് പ്രസിഡൻറ് ഷൈന നവാസ്, പ്രഫ. നിരണം വർഗീസ് മാത്യു, പഞ്ചായത്ത് മുൻ പ്രസിഡൻറുമാരായ വത്സല ബാലകൃഷ്ണൻ, ടി.ഡി. മോഹനൻ, 'മാധ്യമം' കൊച്ചി റെസിഡൻറ് മാനേജർ ബൽത്സർ ജോസഫ്, ന്യൂസ് എഡിറ്റർ കെ.പി. റെജി, ആലപ്പുഴ ബ്യൂറോ ചീഫ് വി.ആർ. രാജ മോഹൻ, കളർകോട് ഹരികുമാർ, ഏരിയ കോഒാഡിനേറ്റർമാരായ അബ്ദുൽ ജലീൽ, നിസാർ എന്നിവർ ഉൾെപ്പടെ ജീവിതത്തി​െൻറ നാനാതുറകളിൽപെട്ടവർ അന്ത്യാഞ്ജലി അർപ്പിച്ചു. മാന്നാർ ടൗൺ പുത്തൽപള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ചീഫ് ഇമാം എം.എ. മുഹമ്മദ് ഫൈസി നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.