വീട് തകർന്ന് വിദ്യാർഥികളടക്കം നാലുപേർക്ക്​ പരിക്ക്

പൂച്ചാക്കൽ: തൈക്കാട്ടുശേരിയിൽ . തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം വാർഡ് പഴയമനക്കൽ ഭാഗത്ത് മഠത്തിച്ചിറയിൽ പവിത്ര​െൻറ വീടാണ് തകർന്നുവീണത്. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. പവിത്ര​െൻറ മകൾ ശാലിനി (36) മരുമകൻ ഹരി (44)ചെറുമക്കളായ സാന്ദ്ര (16), വൃന്ദ (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഓട് മേഞ്ഞതായിരുന്നു വീട്. ഓടുകളും കഴുക്കോലും ദേഹത്ത് വീണാണ് പരിക്കേറ്റത്. സംഭവസമയം പവിത്രനും ഭാര്യ പുഷ്പയും പുറത്ത് സംസാരിച്ചിരിക്കുകയായിരുന്നു. തുടർച്ചയായ മഴമൂലം വീടി​െൻറ തൂണുകളും കഴുക്കോലും മറ്റുള്ളവയും ജീർണാവസ്ഥയിലായിരുന്നു. പശുകറവ തൊഴിലാളിയായ പവിത്രന് വീടില്ലാത്ത അവസ്ഥയാണ്. സർക്കാറി​െൻറ ഭവന പദ്ധതിയായ ലൈഫ് ലിസ്റ്റിൽ പവിത്ര​െൻറ പേരുണ്ടെങ്കിലും നടപടി പൂർത്തിയായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.