തെരുവുനായ് വന്ധ്യംകരണം പുനരാരംഭിച്ചു

പറവൂർ: നഗരത്തിൽ . നാല് നായ്ക്കളെ കഴിഞ്ഞ ദിവസം വന്ധ്യംകരിച്ചു. നാലെണ്ണത്തിനെക്കൂടി പിടികൂടിയിട്ടുണ്ട്. ജില്ല പഞ്ചായത്തി​െൻറ സഹകരണത്തോടെയാണ് നഗരസഭ പദ്ധതി പുനരാരംഭിച്ചതെന്ന് ചെയർമാൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു. വന്ധ്യംകരണ ശസ്ത്രക്രിയക്ക് വെറ്ററിനറി ഡോക്ടറെ മൃഗാശുപത്രിയിൽ നിയമിച്ചിട്ടുണ്ട്. ചേന്ദമംഗലം സ്വദേശി ബേബിയാണ് നായ്ക്കളെ പിടികൂടുന്നത്. ഒരേസമയം പത്ത് തെരുവുനായ്ക്കളെ വന്ധീകരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്ഷണം, വാഹനം, ആശുപത്രി സൗകര്യം എന്നിവ നഗരസഭയും ഡോക്ടറുടെയും ക്യാച്ചറുടെയും ശമ്പളം ജില്ല പഞ്ചായത്തും വഹിക്കും. നഗരസഭ പ്രദേശത്തുനിന്ന് പിടികൂടുന്ന നായ്ക്കളെ മാത്രമാണ് വന്ധ്യംകരിക്കുക. വന്ധ്യംകരിച്ച ശേഷം ഏഴുദിവസം ആശുപത്രിയിൽ പാർപ്പിച്ച് ഭക്ഷണം, മരുന്ന് എന്നിവ നൽകും. എട്ടാം ദിവസം ചെവിയിൽ മാർക്ക് ചെയ്ത് പിടികൂടിയ സ്ഥലത്ത് ഇറക്കിവിടും. നഗരസഭയുടെ നേതൃത്വത്തിൽ ഒരു വർഷം മുമ്പാണ് തെരുവുനായ് വന്ധ്യംകരണ പദ്ധതി ആരംഭിച്ചത്. എന്നാല്‍, ആറുമാസത്തിലേറെയായി നിലച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.