മൂവാറ്റുപുഴ: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 27 വാഹനങ്ങൾക്കെതിരെ നടപടി. 45 പേർക്കെതിരെ കേസെടുത്തു. 10,000 രൂപ പിഴ ഈടാക്കി. മദ്യപിച്ചും ലൈസൻസ് ഇല്ലാതെയും വാഹനമോടിച്ചതിനും വാഹനത്തിൽ കഞ്ചാവ് വിൽപന നടത്തിയതിനുമാണ് കേസെടുത്തത്. ബസ് യാത്രക്കാരിയെ ശല്യം ചെയ്ത ആളെ പിടികൂടി മൂവാറ്റുപുഴ: ബസ് യാത്രക്കാരിയെ ശല്യം ചെയ്ത യുവാവിനെ കസ്റ്റഡിയിലെടുത്തു. തൃശൂരിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിൽ യുവതിയെ ശല്യംചെയ്ത തൊടുപുഴ സ്വദേശിയെയാണ് പിടികൂടിയത്. യുവതി ഇരുന്ന സീറ്റിനടുത്ത് നിന്ന യുവാവ് ശല്യം ചെയ്യുകയായിരുന്നു. ശല്യം കൂടിയതോടെ യുവതി കണ്ടക്ടറോട് വിവരം പറഞ്ഞു. തുടർന്ന് ബസ് മൂവാറ്റുപുഴയിൽ എത്തിയപ്പോൾ കച്ചേരിത്താഴത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.