ദലിത്​ പെൺകുട്ടിക്ക്​ ഉയർന്ന ജാതിക്കാരുടെ മർദനം; യു.പിയിൽ സംഘർഷം

മുസഫർനഗർ: ഉത്തർപ്രദേശിലെ പാച്ചെന്ദ ഗ്രാമത്തിൽ ഉയർന്ന ജാതിക്കാരായ ജാട്ട് പെൺകുട്ടികൾ ദലിത് പെൺകുട്ടിയെ മർദിച്ചതിനെച്ചൊല്ലി സംഘർഷം. അന്വേഷണമാവശ്യപ്പെട്ട് സമരമുഖത്തിറങ്ങിയ ദലിത് കുടുംബങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു. സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ കർശനമാക്കി. കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ 12ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.