ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം

അങ്കമാലി: ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) അങ്കമാലി മേഖല സമ്മേളനം നടന്നു. രുഗ്മിണി ഓഡിറ്റോറിയത്തിൽ ജില്ല പ്രസിഡൻറ് കെ.എസ് അശോക് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ഷാജോ ആലുക്കൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ചഞ്ചൽ രാജ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. ഈ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവ് വിനോദ് കണ്ണിമോളത്തെ യോഗത്തിൽ ആദരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പി.ആർ.ഒ സജീർ ചെങ്ങമ്മനാട് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ എൻ.കെ ജോഷി, പി.ആർ.ഒ ജോജോ പോൾ, മേഖല സെക്രട്ടറി റിജോ തുറവൂർ, ട്രഷറർ ആൻറണി വീനസ്, വൈസ് പ്രസിഡൻറ് എൻ.വി. കുരുവിള, ജോ. സെക്രട്ടറി ജോസഫ് കോളാട്ടുകുടി, ജില്ല കമ്മിറ്റിയംഗങ്ങളായ എൽദോ ജോസഫ്, ജിജോ സൂം, ബിജോയ് പോൾ, ജിറ്റോ തോമസ്, മെൽജോ മയ്പ്പാൻ, ജെയ്സൺ ലാല, സച്ചിൻ എം.വി, തങ്കച്ചൻ ജാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റിജോ തുറവൂർ (പ്രസി.), ബിജോയ് പോൾ (വൈസ് പ്രസി.), ജിജോ സൂം (സെക്ര.), ജിസ് പോൾ (ജോ. സെക്രട്ടറി), എൻ.വി കുരുവിള (ട്രഷ.), ഷാജോ ആലുക്കൽ, സജീർ ചെങ്ങമ്മനാട്, ജോജോ പോൾ, എൽദോ ജോസഫ് (ജില്ല കമ്മിറ്റിയംഗങ്ങൾ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.