ആലപ്പുഴ: സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി പ്രത്യേകം ചീഫ് എൻജിനീയർമാരെ നിയമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. 46,000 കിലോമീറ്റർ റോഡും 3000 പാലങ്ങളുമുള്ള പൊതുമരാമത്ത് വകുപ്പിന് രണ്ടിനുമായി ഒരു ചീഫ് എൻജിനീയറാണുള്ളത്. രണ്ടിടത്തും വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനാണ് പ്രത്യേകം ചീഫ് എൻജിനീയർമാരെ നിയമിക്കുന്നതെന്ന് അരൂർ മണ്ഡലത്തിലെ നാല് പൊതുമരാമത്ത് പ്രവൃത്തികളുടെ ഉദ്ഘാടനവേളയിൽ മന്ത്രി അറിയിച്ചു. പാലം പണിതുകഴിഞ്ഞാൽ പിന്നെ ആരും ശ്രദ്ധിക്കാറില്ല. നാല് മാസത്തിലൊരിക്കൽ പരിശോധനയും പരിപാലനവും വേണമെന്നാണ് നിയമം. ചില പാലങ്ങൾ വീഴുമ്പോഴാണ് ഇവിടെ പരിശോധന. ജനുവരിയിൽ ഏനാത്ത് പാലം അപകടത്തിലായപ്പോഴാണ് സംസ്ഥാനത്തെ മുഴുവൻ പാലങ്ങളുടെയും സ്ഥിതി പരിശോധിക്കാൻ തീരുമാനിച്ചത്. 3000 പാലം പരിശോധിച്ചതിൽ 800 എണ്ണം മാത്രമാണ് സുരക്ഷിതം. ബാക്കിയുള്ളവക്ക് അറ്റകുറ്റപ്പണി ആവശ്യമാണ്. 376 പാലങ്ങളുടെ സ്ഥിതി ദയനീയമാണ്. ഇവ പുനർനിർമിക്കാൻ വിശദമായ പദ്ധതിരേഖ തയാറാക്കിവരുകയാെണന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.