ES or EC Must കൊച്ചി: കണ്ടനാട് വെസ്റ്റ് രൂപതക്ക് കീഴിലെ നെച്ചൂർ സെൻറ് തോമസ് പള്ളിയിൽ പ്രാർഥനയും മറ്റു കർമങ്ങളും നടത്താൻ പൊലീസ് സംരക്ഷണത്തിന് ഹൈകോടതി ഉത്തരവ്. ഹരജി നൽകിയ പള്ളിക്കും പള്ളി സെക്രട്ടറിക്കും ഒഫീഷ്യൽ ട്രസ്റ്റിക്കും പുറമെ വിശ്വാസികൾക്കും പള്ളി, ചാപ്പൽ, സെമിത്തേരി എന്നിവിടങ്ങളിലെ പ്രാർഥനക്കും മറ്റു സേവനങ്ങൾക്കും പൊലീസ് സംരക്ഷണം നൽകണമെന്നാണ് റൂറൽ എസ്.പിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് ഉത്തരവായത്. സുപ്രീംകോടതി വിധിയുണ്ടായിട്ടും തങ്ങൾ പ്രാർഥന നടത്തുന്നതിനെ മറുവിഭാഗം തടസ്സപ്പെടുത്തുന്നുവെന്നും സംഘർഷാവസ്ഥയെ തുടർന്ന് പള്ളി പൂട്ടിയിടേണ്ട അവസ്ഥയുണ്ടായതിനാൽ പ്രാർഥനക്കും മറ്റും സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് പള്ളി ഭരണം നടത്തുന്ന ഒാർത്തഡോക്സ് വിഭാഗമാണ് ഹൈകോടതിയെ സമീപിച്ചത്. ജൂലൈ 23ന് പള്ളിയിൽ നടന്ന ദിവ്യബലി സമാന്തര ഭരണം നടത്തുന്ന പാത്രിയാർക്ക വിഭാഗം അലേങ്കാലമാക്കിയെന്നും സംഘർഷാവസ്ഥ പരിഹരിക്കാൻ െപാലീസ് ഇടപെട്ടില്ലെന്നും ഹരജിയിൽ പറയുന്നു. ആർ.ഡി.ഒയുടെ നിർദേശ പ്രകാരം തഹസിൽദാർ പള്ളി പൂട്ടി. പൊലീസ് കേസെടുത്തെങ്കിലും പ്രാർഥന നടത്താൻ സംരക്ഷണം നൽകുന്നില്ല. അക്രമ ഭീഷണി നിലനിൽക്കുന്നതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി. നേരേത്ത ഇരു വിഭാഗത്തിനും പ്രാർഥന നടത്താൻ വ്യത്യസ്ത സമയം അനുവദിച്ചിരുന്നെന്നും ഇൗ ക്രമം ഹരജിക്കാർ ലംഘിച്ചെന്നുമാണ് എതിർപക്ഷത്തിെൻറ വാദം. സംഘർഷം മൂർച്ഛിച്ച് ആളപായം വരെയുണ്ടാകാവുന്ന സാഹചര്യത്തിലാണ് പള്ളി പൂട്ടാൻ ഉത്തരവിട്ടത്. സുപ്രീം കോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ പള്ളി പ്രശ്നങ്ങളിൽ ഏകീകൃതവും സ്വീകാര്യവുമായ സമീപനം സ്വീകരിക്കാനും ക്രമസമാധാന സംരക്ഷണത്തിനും പ്രത്യേക അതോറിറ്റി രൂപവത്കരിക്കാൻ ജില്ല ഭരണകൂടം സംസ്ഥാന സർക്കാറിന് നിർദേശം നൽകിയിട്ടുള്ളതായും ആർ.ഡി.ഒ വ്യക്തമാക്കി. ക്രമസമാധാനം നിലനിർത്താൻ പള്ളി അടച്ചുപൂട്ടലടക്കം ഭരണകൂടം സ്വീകരിച്ച നടപടികളെ കോടതി ശരിെവച്ചു. 1934ലെ ഭരണഘടന പ്രകാരം വേണം പള്ളികൾ ഭരിക്കപ്പെടേണ്ടതെന്നും മലങ്കര വിഭാഗത്തിനാണ് ഭരണാവകാശമെന്നുമുള്ള സുപ്രീം കോടതി വിധി ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യത്തിൽ പാത്രിയാർക്കീസ് വിഭാഗത്തിന് പള്ളി വികാരി, പുരോഹിതർ, ഡീക്കൻ തുടങ്ങിയവരുടെ നിയമനകാര്യത്തിൽ ഇടപെടാനും സമാന്തര ഭരണം നടത്താനും കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.