ആലപ്പുഴ: വ്യാജ പരസ്യത്തിലൂടെ യുവാവിനെ കബളിപ്പിച്ച സ്ഥാപനത്തിനെതിെര നടപടിയെടുക്കാൻ പൊലീസിന് യുവജന കമീഷെൻറ നിർദേശം. പത്രത്തിലെ പരസ്യം കണ്ട് തിരുവനന്തപുരത്തെ സ്ഥാപനത്തിൽ തൊഴിൽ പരിശീലനത്തിന് ചേർന്ന ആലപ്പുഴ സ്വദേശി സ്ഥാപനം തന്നെ കബളിപ്പിച്ചെന്ന പരാതിയുമായാണ് കലക്ടറേറ്റിൽ നടന്ന കമീഷൻ അദാലത്തിനെത്തിയത്. 40,000 രൂപ ഫീസടച്ചാണ് പരിശീലനത്തിന് ചേർന്നത്. തൊഴിൽ ഉറപ്പാക്കുമെന്ന വാഗ്ദാനം പരസ്യത്തിലുണ്ടായിരുന്നെങ്കിലും സ്ഥാപനം ഇത് നിറവേറ്റിയില്ല. പരിശീലനവുമായി ബന്ധപ്പെട്ട തൊഴിൽ ലഭിക്കാതെ എറണാകുളത്ത് വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന തെൻറ ഫോട്ടോ ഉപയോഗിച്ച് ഗൾഫിൽ ഉയർന്ന ശമ്പളമാണെന്ന് ചിത്രീകരിച്ച് സ്ഥാപനം പരസ്യം നൽകിയതായി പരാതിയിൽ പറയുന്നു. കൂടെ പരിശീലനം നേടിയ ചിലരുടെ ഫോട്ടോയും പ്രചാരണത്തിന് ഉപയോഗിക്കുന്നതിെൻറ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കി. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ യുവജന കമീഷൻ ചെയർപേഴ്സൻ ചിന്ത െജറോം പൊലീസിന് നിർദേശം നൽകി. ജില്ലയിൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ലഹരി വസ്തുക്കൾ ലഭ്യമാക്കുന്നതിന് പിടിക്കപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുന്നില്ലെന്ന പരാതിയും കമീഷന് ലഭിച്ചു. ലഹരിവസ്തുക്കൾ വിൽക്കുന്നർക്ക് കടുത്ത ശിക്ഷ ലഭിക്കാത്തതിെൻറ സാഹചര്യത്തെക്കുറിച്ച് കമീഷൻ പഠനം നടത്തും. നാർകോട്ടിക് നിയമത്തിൽ വരുത്തേണ്ട ഭേദഗതികൾ സംബന്ധിച്ച ശിപാർശ സർക്കാറിന് സമർപ്പിക്കും. ഭർത്താവിെൻറ സഹോദരൻ മൊബൈൽ ഫോണിലൂടെ അപകീർത്തിപ്പെടുത്തുന്നതായ യുവതിയുടെ പരാതിയിൽ അന്വേഷണം നടത്താൻ പൊലീസ് അനാസ്ഥ കാട്ടുന്നതായി യുവതി പരാതി നൽകി. സൈബർ സെല്ലിെൻറ സഹായത്തോടെ ഉൗർജിതാന്വേഷണം നടത്തി കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിച്ച് വിവരം അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്ന് ഡി.സി.ആർ.ബി ഡിവൈ.എസ്.പിക്ക് നിർദേശം നൽകി. ജില്ലയിലെ സർക്കാർ ഒാഫിസുകളിലെ എൽ.ജി.എസ്-എൽ.ഡി ക്ലർക്ക് ഒഴിവുകൾ അധികൃതർ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന പരാതിയും പരിഗണനക്കെത്തി. ലിസ്റ്റിൽനിന്ന് കുറച്ചുപേർക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്ന് പരാതിക്കാരായ ഉദ്യോഗാർഥികൾ ധരിപ്പിച്ചു. നിലവിലെ മുഴുവൻ ഒഴിവും അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന നിർദേശം എല്ലാ വകുപ്പിനും നൽകണമെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന് നിർദേശം നൽകാൻ തീരുമാനിച്ചു. സിറ്റിങ് ദിനത്തിൽ ലഭിച്ച ഏെഴണ്ണം ഉൾപ്പെടെ 10 പരാതി പരിഗണിച്ചതിൽ നാലെണ്ണത്തിന് തീർപ്പാക്കി. കമീഷൻ അംഗങ്ങളായ തുഷാര ചക്രവർത്തി, ഐ. സാജു, ടിൻറു സ്റ്റീഫൻ, ദീപു രാധാകൃഷ്ണൻ, സെക്രട്ടറി ടി.എ. അൽഫോൻസ എന്നിവർ പങ്കെടുത്തു. കരാറുകാർ രജിസ്റ്റർ ചെയ്യണം ആലപ്പുഴ: വനം സംബന്ധമായ പ്രവൃത്തികൾ ചെയ്യുന്നതിന് കരാർ സംവിധാനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോൺട്രാക്ട് സിസ്റ്റത്തിൽ ഫോറസ്ട്രി ജോലികൾ ചെയ്യുന്നതിന് യോഗ്യരായ കരാറുകാർ രജിസ്റ്റർ ചെയ്യണം. വനംവകുപ്പിെൻറ www.forste.kerala.gov.in വെബ്സൈറ്റ് മുഖേനയും വനം ഡിവിഷനുകളിലും രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.