ആലപ്പുഴ: പരാതികളും പരിഭവങ്ങളുമായി അവഗണനയുടെ ട്രാക്കിൽ ജില്ലയിലെ കായികതാരങ്ങൾ കുതിപ്പ് തുടങ്ങി. പൂഴിമണലിലെ കായിക പോരാട്ടത്തിന് ഇക്കൊല്ലമെങ്കിലും അറുതിവരുമെന്ന താരങ്ങളുടെയും കായികാധ്യാപകരുടെയും പ്രതീക്ഷകൾ പൂവണിഞ്ഞില്ല. ഓരോ മീറ്റിലും പുത്തൻ റെക്കോഡുകൾ പിറക്കുന്നതല്ലാതെ കായികതാരങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സ്പോർട്സ് കൗൺസിലും ബന്ധപ്പെട്ട അധികൃതരും പൂർണ പരാജയമാണെന്ന ആരോപണവും ശക്തമായി. വർഷങ്ങളായി കായികമേളക്ക് വിസിൽ മുഴങ്ങുന്നത് ചേർത്തല സെൻറ് മൈക്കിൾ കോളജ് മൈതാനത്തായിരുന്നു. ഇത്തവണ വേദിമാറ്റം ഉണ്ടായെന്നല്ലാതെ മറ്റ് പ്രത്യേകത മീറ്റിൽ കാണാൻ കഴിയില്ല. ജില്ലയിലെ കായികതാരങ്ങൾ രക്ഷപ്പെടണമെങ്കിൽ ജില്ലക്ക് പുറത്ത് പോയി പരിശീലനം നേടണമെന്ന അവസ്ഥയാണ്. പ്രതിഭകളായ കായികതാരങ്ങളുള്ള ജില്ലയാണിത്. ജില്ലയുടെ വലിയൊരു സ്വപ്നമായി ഇന്നും സിന്തറ്റിക് ട്രാക്ക് മാറിയിരിക്കുന്നു. വലിയ പ്രതിഷേധങ്ങൾക്കും ഇത് ഇടയാക്കുന്നുണ്ട്. സ്കൂൾതലത്തിൽ മത്സരം നടത്താൻ സ്വന്തമായി 400 മീറ്റർ ട്രാക്കിെല്ലന്ന ദുഷ്പേരും ജില്ലക്ക് സ്വന്തമാണ്. സെൻറ് മൈക്കിൾസ് കോളജിലാണ് ജില്ലയിൽ ഏക 400 മീറ്റർ ട്രാക്കുള്ളത്. ഇത്തവണ കാർമൽ പോളിടെക്നിക് മൈതാനത്തേക്കാണ് മത്സരം മാറ്റിയത്. ആകെ 200 മീറ്റർ ട്രാക്കാണ് കാർമലിലുള്ളത്. ഇത് മേളയെ കാര്യമായി ബാധിക്കും. നാലുവർഷം മുമ്പ് മാവേലിക്കര ഗവ. ബോയ്സ് എച്ച്.എസ്.എസ് മൈതാനത്ത് കായികമേള നടത്തിയിരുന്നു. ചെറിയ ട്രാക്കായതിനാൽ ഓടിയെത്തുന്ന കുട്ടികൾ ഫിനിഷിങ് ലൈനിന് സമീപത്തെ കെട്ടിടത്തിൽ ഇടിച്ച് പരിേക്കൽക്കുന്ന ദുരവസ്ഥയായിരുന്നു. മാവേലിക്കരയിലെ ഇൗ ചെറിയ മൈതാനംപോലും ഇപ്പോൾ പണ്ടത്തേതിനെക്കാൾ ദുരവസ്ഥയിലാെയന്ന് കായികതാരങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.