ലോക കാഴ്ചദിനം ആചരിച്ചു

കടുങ്ങല്ലൂർ: ജില്ല അന്ധത നിവാരണ സൊസൈറ്റി, ജില്ല പഞ്ചായത്ത്, ജില്ല മെഡിക്കൽ ഓഫിസ്, ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിൽ മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച കാഴ്ച ദിനാചരണം വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ അധ്യക്ഷത വഹിച്ചു. അസി. കലക്ടർ ഈശപ്രിയ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരവിജയികൾക്ക് ബ്ലോക്ക് പ്രസിഡൻറ് വിജു ചുള്ളിക്കാട് സമ്മാനം നൽകി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിവേക് കുമാർ വിഷയാവതരണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലിൽ, ജില്ല പഞ്ചായത്ത് അംഗം ഷീബ ജോസ്, ബ്ലോക്ക് വൈസ് പ്രസിഡൻറ് ബീന ബാബു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്‌ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഷാജഹാൻ, പഞ്ചായത്ത് ആരോഗ്യകാര്യ സ്‌ഥിരം സമിതി അധ്യക്ഷ വി.എം. സാജിത മുപ്പത്തടം, പ്രിൻസിപ്പൽ കെ.പി. പത്മിനി, വരാപ്പുഴ ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. സെലിൻ ടെൻസി, ഹൈസ്‌കൂൾ പ്രധാനാധ്യാപിക അജിതകുമാരി എന്നിവർ സംസാരിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. ജുമൈല അബ്‌ദുൽ ഖാദർ ബോധവത്കരണ ക്ലാസ് നയിച്ചു. ജില്ല മാസ് മീഡിയ ഓഫിസർ സഗീർ സുധീന്ദ്രൻ സ്വാഗതവും ജില്ല ക്യാമ്പ് കോഒാഡിനേറ്റർ ഇ.എൻ. സുഷമ നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea54 ibrahim kunj കാഴ്ച ദിനാചരണം ജില്ലതല ഉദ്ഘാടനം വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.