മഴയിൽ പിഴച്ചു: റെക്കോഡ്​ സ്വപ്‌നവും പൊലിഞ്ഞു

കോതമംഗലം: പതിനാറാമത് എറണാകുളം റവന്യൂ ജില്ല സ്‌കൂള്‍ കായികോത്സവത്തി​െൻറ രണ്ടാംദിനമായ വെള്ളിയാഴ്ച മഴ വില്ലനായി. ഉച്ചഭക്ഷണത്തിനുശേഷം പുനരാരംഭിച്ച മത്സരങ്ങൾക്കിടെ ഇടക്കിടെ മാനത്ത് നോക്കി താരങ്ങളും പരിശീലകരും നെടുവീര്‍പ്പിടുന്നുണ്ടായിരുന്നു. മഴ ചതിക്കുമോയെന്നുള്ള ആശങ്ക സംഘാടകരുടെ മുഖത്തും മിന്നിമാഞ്ഞു. ആശങ്കകൾക്ക് വിരാമമിട്ട് പ്രതീക്ഷിച്ചതുപോലെ രണ്ടാം ദിനം മത്സരങ്ങള്‍ അവസാനിക്കുന്നതിന് മുമ്പുതന്നെ ശക്തമായ ഇടിയോടെ മഴയെത്തി. റിലേയും 1500മീറ്റർ ഫൈനലുകളുമടക്കം മൈതാനത്ത് നടക്കാനിരുന്ന മത്സരങ്ങളെ മഴ സാരമായി ബാധിച്ചതോെട ഏതാനും ചില മത്സരങ്ങള്‍ മാത്രം മഴയെ അവഗണിച്ചും അൽപനേരം തുടർന്നു. എം.എ. കോളജിലെ പ്രധാന മൈതാനത്ത് നടന്ന 400 മീറ്റര്‍ റിലേ മഴയെത്തിയതോടെ താല്‍ക്കാലികമായി മാറ്റിവെച്ചെങ്കിലും പിന്നീട് മഴയത്ത് തന്നെ നടത്തി. റിലേ മത്സരങ്ങൾക്കിടയിൽ പല മത്സരാർഥികളും തെന്നി വീഴുന്നതും കാണാമായിരുന്നു. തൊട്ടടുത്ത മത്സരവേദിയില്‍ നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ റെക്കോഡ് ഉറപ്പിച്ച സാന്ദ്ര ബാബുവിന് മഴ മികവിലേയ്‌ക്കെത്തുന്നതിന് തടസ്സമായി. മാതിരപ്പിള്ളി ഗവണ്‍മെ​െൻറ് വി.എച്ച്.എസ്.എസി​െൻറ താരമാണ് സാന്ദ്ര. പരിശീലന വേളകളില്‍ പോലും 13 മീറ്ററിനോടടുത്ത് ചാടിയിരുന്ന സാന്ദ്ര പക്ഷേ വെള്ളിയാഴ്ച ചാടിയത് 12.05 മീറ്ററാണ്. മാതിരപ്പിള്ളി സ്‌കൂളി​െൻറ തന്നെ ഐശ്വര്യ പി.ആര്‍. നേടിയ റെക്കോര്‍ഡ് സാന്ദ്ര തിരുത്തുമെന്ന് പരിശീലകന്‍ ടി.പി. ഔസേഫ് ഉറപ്പിച്ചിരുന്നു. വാം അപ് ചെയ്താലും മഴ ശരീരത്തെ തണുപ്പിക്കുന്നതിനാൽ മത്സരാർഥികളെ പ്രതികൂലമായി ബാധിക്കും. അവസാനദിവസമായ ശനിയാഴ്ചയും മഴയാവര്‍ത്തിച്ചാല്‍ പൊലിയുന്നത് നൂറുകണക്കിന് മത്സരാർഥികളുടെ സ്വപ്‌നവും അധ്വാനവുമായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.