സത്യം പറയാന്‍ ഭയക്കേണ്ട കാലം ^പെരുമ്പടവം

സത്യം പറയാന്‍ ഭയക്കേണ്ട കാലം -പെരുമ്പടവം മൂവാറ്റുപുഴ: സത്യം പറയാന്‍ ഭയപ്പെടേണ്ട കാലത്തിലൂടെയാണ് എഴുത്തുകാരും കടന്നുപോകുന്നതെന്ന് എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ഡോ. കെ.സി. സുരേഷ് രചിച്ച കാവുതീണ്ടുന്ന കരിമ്പനകൾ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍ ആരുടെയും ദാസനല്ല, അടിമയുമല്ല. ഓരോ എഴുത്തുകാര‍​െൻറയും സങ്കടം ധര്‍മം പാലിക്കപ്പെടുന്നില്ലയെന്നതാണ്. വര്‍ത്തമാനകാലത്ത് ജീവിച്ചുകൊണ്ട് ജീവിതസങ്കടങ്ങള്‍, യാഥാര്‍ഥ്യങ്ങള്‍, സത്യങ്ങള്‍ എന്നിവ അന്വേഷിക്കുന്നവരാണ് എഴുത്തുകാര്‍. അവര്‍ ജീവിക്കുന്ന കാലത്തെ സത്യങ്ങളാണ് തുറന്നെഴുതുന്നത്. പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വം എന്ന ബിംബമാണ് അടുത്തകാലത്ത് കൊലചെയ്യപ്പെട്ട ഗൗരി ലങ്കേഷ് എന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ക്ക് പുസ്തകത്തി​െൻറ കോപ്പി നല്‍കി പ്രകാശനം പെരുമ്പടവം ശ്രീധരന്‍ നിര്‍വഹിച്ചു. കടാതി ഷാജി പുസ്തകം പരിചയപ്പെടുത്തി. ശ്രീമൂലനഗരം മോഹന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ബാബുപോള്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് ജോസ് കരിമ്പന, സുര്‍ജിത് എസ്‌തോസ്, ബാബു ഇരുമല, പി.പി. എല്‍ദോസ്, ഫാ. കുര്യാക്കോസ് കച്ചിറമറ്റം, ജയകുമാര്‍ ചെങ്ങമനാട്, രമേശ് കണ്ടവത്ത്, ഡോ. സിജു എ. പൗലോസ്, ബൈജു എം. ബേബി, സംഗീത ജസ്റ്റിന്‍, ഡോ. കെ.സി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.